മാര്‍പ്പാപ്പയുടെ സന്ദേശവുമായി കാര്‍ഡിനല്‍ ഫിലോനി ഇറാഖില്‍

മാര്‍പ്പാപ്പയുടെ സന്ദേശവുമായി കാര്‍ഡിനല്‍ ഫിലോനി ഇറാഖില്‍

filoniഇര്‍ബില്‍, ഇറാഖ്: ഐ.എസ്സ് ഭീകരരുടെ ആക്രമണത്തില്‍ പുനരധിവസിക്കപ്പെട്ട് ഇറാഖിലെ കല്‍ദായ ക്രിസ്ത്യാനികള്‍ക്ക് മാര്‍പ്പാപ്പ കൊന്തയും പ്രാവിന്റെ രൂപത്തിലുള്ള കേക്കും വിതരണം ചെയ്തു. ഈസ്റ്റര്‍ദിന പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് സമാധികുറിച്ചു കൊണ്ടായിരുന്നു ഇത്.

മാര്‍പ്പാപ്പയുടെ പ്രതിനിധിയായി കാര്‍ഡിനല്‍ ഫെര്‍നാഡോ ഫിലോനി ചടങ്ങില്‍ സംബന്ധിച്ചു. ചല്‍ദിയന്‍ പാത്രിയാര്‍ക്ക്ി ലൂയിസ് സാക്കോ ഒന്നാമന്‍ അദ്ധ്യക്ഷത വഹിച്ച് ആഘോഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ബഷര്‍ വര്‍ഡയും നിരവധി വൈദികരും പങ്കെടുത്തു.

ഇര്‍ബിനിലെ അഭയാര്‍ത്ഥി ക്യാമ്പിലെ വലിയ ടെന്റില്‍ വച്ച് നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ 5000 ക്രിസ്ത്യാനികള്‍ പങ്കെടുത്തു. വൈകുന്നേരം 9 മണിയ്ക്ക് തുടങ്ങിയ ചടങ്ങില്‍ സംബന്ധിച്ചവര്‍ ക്്യാമ്പിലെ അഭയാര്‍ത്ഥികളായിരുന്നു..

You must be logged in to post a comment Login