മാര്‍ ഇവാനിയോസിന്റെ നാമകരണം: അതിരൂപതാ തല നടപടി സമാപനം ഇന്ന്

മാര്‍ ഇവാനിയോസിന്റെ നാമകരണം: അതിരൂപതാ തല നടപടി സമാപനം ഇന്ന്

തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ വിശുദ്ധ നാമകരണ നടപടികളുടെ പ്രാഥമിക ഘട്ടമായ അതിരൂപതാ നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒമ്പതിന് സെന്റ് മേരീസ് കത്തീഡ്രലില്‍ സമൂഹബലിയോടെയാണ് സമാപനചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്. ശുശ്രൂഷകളില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികനായിരിക്കും.

എപ്പിസ്‌കോപ്പല്‍ ഡലിഗേറ്റ് ഫാ.ഡോ മൈക്കിള്‍ വട്ടപ്പലം 97180 പേജുകളുള്ള നടപടി രേഖകള്‍ കര്‍ദിനാളിന് കൈമാറും. നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍ ആയിരുന്ന തോമസ് മാര്‍ അന്തോണിയോസ് രേഖകള്‍ ഏറ്റുവാങ്ങി 136 പെട്ടികളിലായി മുദ്രവയ്ക്കും. സെപ്തംബര്‍ ആദ്യവാരം രേഖകള്‍ റോമിലെ തിരുസംഘത്തിന് സമര്‍പ്പിക്കും. പകര്‍പ്പ് അതിരൂപതയിലെ പ്രത്യേക ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കും.

ഇനിയുള്ള നടപടിക്രമങ്ങള്‍ റോമിലെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിലാണ് നടക്കുന്നത്.

You must be logged in to post a comment Login