മാര്‍ ജെയിംസ് പഴയാറ്റില്‍ എണ്‍പത്തിരണ്ടിലേക്ക്

മാര്‍ ജെയിംസ് പഴയാറ്റില്‍ എണ്‍പത്തിരണ്ടിലേക്ക്

Jamespazhayattil-Irijalakudഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ എണ്‍പത്തിരണ്ടാം വയസിലേക്ക് പ്രവേശിച്ചു. 1934 ജൂലൈ 26 ന് പുത്തന്‍ച്ചിറ പഴയാറ്റില്‍ തോമക്കുട്ടി- മറിയക്കുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായിട്ടാണ് ജനനം. തൃശൂര്‍, കാന്‍ഡി, പൂനൈ സെമിനാരികളില്‍ നിന്നായി വൈദിക പരിശീലനം. 1961 ഒക്‌ടോബര്‍ മൂന്നിന് തിരുപ്പട്ടം സ്വീകരിച്ചു. കര്‍ദിനാള്‍ വലേറിയന്‍ഗ്രേഷ്യസായിരുന്നു കാര്‍മ്മികന്‍. പാവറട്ടി, ലൂര്‍ദ്ദ്, പുത്തന്‍ പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യകാല സേവനങ്ങള്‍. സെന്റ് തോമസ് കോളജില്‍ പത്തുവര്‍ഷം അധ്യാപകനായും സേവനം ചെയ്തു.

1978 ജൂണ്‍ 29 നായിരുന്നു ഇരിങ്ങാലക്കുട രൂപതയുടെ പ്രഖ്യാപനം. പ്രഥമ മെത്രാനായി അവരോധിതനായത് ഫാ. ജെയിംസ് പഴയാറ്റിലായിരുന്നു. സെപ്തംബര്‍ 10 ന് മെത്രാഭിഷേകം നടന്നു. 32 വര്‍ഷം നീണ്ട അജപാലന നേതൃത്വത്തില്‍ നാല്പതോളം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മാര്‍ പഴയാറ്റിലിന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലിയോട് അനുബന്ധിച്ചാണ് രൂപതയില്‍ ബ്ലെസ് എ ഹോം പദ്ധതി ആരംഭിച്ചിരിക്കുന്നത്. പിന്‍ഗാമിയായ മാര്‍ പോളി കണ്ണൂക്കാടനാണ് ഇതിന്റെ ആവിഷ്‌ക്കര്‍ത്താവ്.

You must be logged in to post a comment Login