മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൃതസംസ്‌കാരം നാളെ

മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൃതസംസ്‌കാരം നാളെ

ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ മൃതസംസ്‌കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കത്തീഡ്രല്‍ ദേവാലയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.

സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മൃതകുടീരത്തില്‍ ഭൗതികശരീരം അടക്കം ചെയ്യും. മൃതസംസ്‌കാരശുശ്രൂഷകള്‍ക്ക് ശേഷം വൈകുന്നേരം ആറിന് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണസമ്മേളനം.

You must be logged in to post a comment Login