മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫാദര്‍ ടോം ഉഴുന്നാലിന്റെ ഭവനം സന്ദര്‍ശിച്ചു

മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫാദര്‍ ടോം ഉഴുന്നാലിന്റെ ഭവനം സന്ദര്‍ശിച്ചു

രാമപുരം: യെമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹം നടത്തുന്ന വൃദ്ധസദനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാണാതായ മലയാളിവൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ ഭവനം പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. ഫാദര്‍ ടോമിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്നും അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ കത്തോലിക്കാ സഭക്കും പാലാ രൂപതക്കും ഉഴുന്നാലില്‍ കുടുംബം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഫാദര്‍ ടോമിന്റെ മോചനത്തിനായി ഏറെ നേരം പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

You must be logged in to post a comment Login