മാര്‍ ജോസഫ് കൊടകല്ലേലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു

മാര്‍ ജോസഫ് കൊടകല്ലേലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു

സീറോ മലബാര്‍imageabove_5792 സഭയ്ക്കു കീഴിലുള്ള മദ്ധ്യപ്രദേശിലെ സത്‌നാ രൂപതയുടെ മെത്രാനായി സ്ഥാനമേല്‍ക്കുന്ന  ബിഷപ്പ് മാര്‍ ജോസഫ്  കൊടകല്ലേലിന്റെ മെത്രാഭിഷേകകര്‍മ്മങ്ങള്‍  സെന്റ് വിന്‍സെന്റ് കത്തീഡ്രലില്‍ ആരംഭിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മുഖ്യകാര്‍മ്മികന്‍.ഭോപ്പാല്‍ ആര്‍ച്ച്ബിഷപ്പ് ഡോ.ലിയോ കൊര്‍ണേലിയോ സത്‌നാ രൂപത ബിഷപ് എമരിറ്റസ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍,  എന്നിവരാണ് സഹകാര്‍മ്മികര്‍. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എബ്രഹാം വിരുതുകുളങ്ങര മുഖ്യസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു 2 മണി മുതല്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിക്കും.

1965 ഡിസംബര്‍ 18നാണ് കോതമംഗലം രൂപതയിലെ പോത്താനിക്കാട് ഇടവകയില്‍ മാര്‍ ജോസഫ്  കൊടകല്ലേലിന്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കോതമംഗലം രൂപതാ പ്രതിനിധികളും ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

You must be logged in to post a comment Login