മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

റോം: പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ സ്രാമ്പിക്കലിന്റെ നെറ്റിയില്‍ കുരിശുവരച്ച് പ്രത്യേകം ആശീര്‍വദിക്കുകയും പുതിയ രൂപതയ്ക്കായി പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സെപ്തംബര്‍ ആറിനാണ് മാര്‍ സ്രാമ്പിക്കല്‍ വത്തിക്കാനിലെത്തിയത്. മൂന്നുവര്‍ഷമായി റോമില്‍ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിക്കുകയായിരുന്നു ദൗത്യം.

17ന് റോമില്‍ നിന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നല്കും. 18 ന് മാഞ്ചസ്റ്ററിലെത്തും. മാര്‍ സ്രാമ്പിക്കലിന് വമ്പിച്ച വരവേല്പ്പാണ് സീറോ മലബാര്‍ സഭാവിശ്വാസികള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login