മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്‌നേഹോഷ്മളമായ സ്വീകരണം

മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്‌നേഹോഷ്മളമായ സ്വീകരണം

മാഞ്ചസ്റ്റര്‍: പ്രെസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കലിന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ യുകെയിലെ സീറോ മലബാര്‍ സഭാ വൈദികരും വിശ്വാസികളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.

മെത്രാനായി നിയമിക്കപ്പെട്ടതിനുശേഷം ആദ്യമായി യുകെയില്‍ എത്തിച്ചേര്‍ന്നതാണ് നിയുക്ത മെത്രാന്‍.

സീറോ മലബാര്‍ സഭാ യുകെ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടി, മെത്രാഭിഷേക ശുശ്രൂഷകളുടെ സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, വൈദിക സെക്രട്ടറി ഫാ. ജിനോ അരീക്കാട്ട്, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ സഭാ ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഡോ. സോണി കടംതോട്, ലീഡ്‌സ് രൂപത ചാപ്ലിന്‍ റവ. ഡോ. മാത്യു മുളയോലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഫ്രാന്‍സിസ് പാപ്പയെ കണ്ടതിന് ശേഷമായിരുന്നു നിയുക്ത മെത്രാന്‍റെ മടങ്ങിവരവ്.

ഒക്‌ടോബര്‍ ഒന്‍പതിനു പ്രെസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ വച്ചാണ് മെത്രാഭിഷേക ശുശ്രൂഷകള്‍.

You must be logged in to post a comment Login