മാര്‍ ജോസഫ് സ്രാമ്പിക്കലിന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ അനുഗ്രഹവും അഭിനന്ദനവും

മാര്‍ ജോസഫ് സ്രാമ്പിക്കലിന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ അനുഗ്രഹവും അഭിനന്ദനവും

ലണ്ടന്‍: പ്രസ്റ്റണ്‍ കേന്ദ്രമായുള്ള സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സിനെ സന്ദര്‍ശിച്ചു. ഇംഗ്ലണ്ട് ആന്റ് വെയില്‍സിലെ കത്തോലിക്കാ സഭയുടെ തലവനാണ് കര്‍ദിനാള്‍ നിക്കോള്‍സ്. അദ്ദേഹം നിയുക്ത മെത്രാനെ അനുഗ്രഹിച്ച് ആശീര്‍വദിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

മെത്രാഭിഷേകത്തിന് മുമ്പായുള്ള രൂപതാസന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ സ്രാമ്പിക്കല്‍ കര്‍ദിനാളിനെ സന്ദര്‍ശിച്ചത്. ഈസ്റ്റ് ആംഗ്ലിയ രൂപതയാണ് മാര്‍ സാമ്പ്രിക്കല്‍ ഇന്ന് സന്ദര്‍ശിക്കുന്നത്.

You must be logged in to post a comment Login