മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം നാളെ

മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ നാളെ നടക്കും. കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേകചടങ്ങിന് ഏഴായിരത്തിലധികം വിശ്വാസികള്‍ സാക്ഷികളാകും.

രൂപത ആരംഭിച്ചതിന്റെ റൂബി ജൂബിലി (40 വര്‍ഷം) ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വന്നുചേര്‍ന്ന മെത്രാഭിഷേകത്തെ ദൈവാനുഗ്രഹത്തിന്റെ നിമിഷങ്ങളാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

പള്ളിയിലും പരിസരങ്ങളിലും വിപുലമായ പന്തല്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസിസമൂഹത്തിന് ക്ലോസ് സര്‍ക്യൂട്ട് ടിവിയിലൂടെ ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സംവിധാനങ്ങളും തയ്യാര്‍. തിരുക്കുകര്‍മ്മങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
ദേവാലയകര്‍മ്മങ്ങള്‍ വിശദമാക്കുന്ന ഏഴായിരത്തിലധികം പുസ്തകങ്ങളും വിശ്വാസികള്‍ക്ക് ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്യും.

You must be logged in to post a comment Login