മാര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തായുടെ കബറടക്കത്തില്‍ സംബന്ധിച്ചത് ആയിരങ്ങള്‍

പാമ്പാടി: യാക്കോബായ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ ഭദ്രാസാനാധിപനുമായ ഡോ.യൂഹാനോന്‍ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷക്ക് ആയിരങ്ങള്‍ സാക്ഷിയായി. സെന്റ് മേരീസ് സിംഹാസന കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാ ബാവ, പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി നഥാനിയേല്‍ മാര്‍ ബര്‍തലോമിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ മാര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തായ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

You must be logged in to post a comment Login