മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് വിശിഷ്ടാതിഥികളുടെ നീണ്ട നിര

മാര്‍ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് വിശിഷ്ടാതിഥികളുടെ നീണ്ട നിര

ലണ്ടന്‍: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മത സാമുദായിക
രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകും.

സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനാകുന്ന തിരുക്കര്‍മ്മങ്ങളില്‍ ആതിഥേയരൂപതയായ ലങ്കാസ്റ്റര്‍ രൂപതയുടെ ഇടയന്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, മാര്‍ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതയുടെ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരാകും.

ഗ്രേറ്റ് ബ്രിട്ടന്റെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് അന്റോണിയോ മാന്നിനി മാര്‍പാപ്പയുടെ സന്ദേശം വായിക്കും. ഇന്ത്യയ്ക്കു പുറത്തുള്ള മറ്റ് പ്രവാസി രൂപതകളിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ പതിനഞ്ച് പിതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

മാര്‍ സ്രാമ്പിക്കലിന്റെ പ്രത്യേക അതിഥിയായി കേരളത്തില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാതൃഇടവകയായ ഉരുളിക്കുന്നം ഇടവകയില്‍നിന്നും പാലാ രൂപതയിലെ വൈദിക അല്‍മായ പ്രതിനിധികളും, മാര്‍ സ്രാമ്പിക്കല്‍ നേരത്തെ സേവനം ചെയ്ത സ്ഥലങ്ങളില്‍നിന്നും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും.

രാഷ്ട്രീയ നേതാക്കളെ പ്രതിനിധീകരിച്ച് പ്രസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍ പ്രസ്റ്റണിലെ മൂന്നു പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരും ചടങ്ങുകള്‍ക്ക് സാക്ഷികളാകും.

ബ്രിട്ടണിലുള്ള എല്ലാ സീറോ മലബാര്‍ കുടുംബങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാകുന്ന മെത്രാഭിഷേകചടങ്ങുകള്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ആത്മീയ സംഗമമാകും.

You must be logged in to post a comment Login