മാര്‍ സ്രാമ്പിക്കലിന്റെ യുകെ പര്യടനം വിജയകരമായി തുടരുന്നു

മാര്‍ സ്രാമ്പിക്കലിന്റെ യുകെ പര്യടനം വിജയകരമായി തുടരുന്നു

ലണ്ടന്‍: പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ യുകെ പര്യടനം വിജയകരമായി തുടരുന്നു. നോട്ടിംഗ്ഹാം, നോര്‍ത്താംപ്ടണ്‍ രൂപതകളിലാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം സന്ദര്‍ശനം നടത്തിയത്.

ഡെസ്റ്റണിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ ഫാ. ബെന്നി വലിയവീട്ടില്‍ എംഎസ്എഫ്എസ്, ഫാ. പ്രിന്‍സ് എംഎസ്എഫ്എസ്, ഫാ. ബെന്നി മരങ്ങോലില്‍ എംഎസ്എഫ്എസ്, ഫാ. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

നോട്ടിംഗ്ഹാമിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. ഡര്‍ബി കത്തോലിക്കാ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചും പ്രതിനിധികള്‍ നിയുക്ത മെത്രാനെ സന്ദര്‍ശിച്ചു.

നോട്ടിംഗ്ഹാം ബിഷപ് പാട്രിക് മക്കിനിയുമായി മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. നോട്ടിംഗ്ഹാം ഗുഡ്‌ഷെപ്പേര്‍ഡ്, അര്‍നോള്‍ഡ് ഇടവക ദേവാലയം സന്ദര്‍ശിച്ച് വികാരി ഫാ. ഫിലിപ്പ് ഷോമെക്കുമായും ആശയവിനിമയം നടത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെത്തിയ മാര്‍ സ്രാമ്പിക്കലിനെ ഇടവക വികാരി ഫാ. പോള്‍ നെല്ലിക്കുളവും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് പാറയടിയിലും ജോയിന്റ് കണ്‍വീനര്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലും അറിയിച്ചു.

You must be logged in to post a comment Login