മാര്‍ സ്രാമ്പിക്കല്‍ ശുശ്രൂഷാമേഖലകള്‍ സന്ദര്‍ശിക്കുന്നു; സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെ

മാര്‍ സ്രാമ്പിക്കല്‍ ശുശ്രൂഷാമേഖലകള്‍ സന്ദര്‍ശിക്കുന്നു; സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെ

ലണ്ടന്‍: പ്രിസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സ്ഥാനാരോഹണത്തിന് മുമ്പായി തന്റെ ശുശ്രൂഷാമേഖലകളില്‍ സന്ദര്‍ശനം നടത്തുന്നു. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് സന്ദര്‍ശനം.

19 ന് വൈദിക സമ്മേളനം, 20 ന് ബ്ലാറ്ററി മദര്‍വൈല്‍ രൂപത, 21 എഡിന്‍ബര്‍ഗ്, അബേര്‍ഡിന്‍, 22 ന്യൂ കാസില്‍, 23 മിഡില്‍ബര്‍ഗ് 24 നോട്ടിംങ്ഹാം, നോര്‍ത്താംപ്‌ടെണ്‍, ലൈസിസ്റ്റര്‍, 25 ബ്രിമ്മിംഗ്ഹാം ചാപ്ലിന്‍സി ഡേ, 26 ബ്രിസ്റ്റോള്‍, 27 കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്, ന്യൂണ്‍ഷ്യോ എന്നിവരുമായുള്ള കണ്ടുമുട്ടല്‍ 28 ബ്രെന്റ് വുഡ്, 29 സൗഹാര്‍ക്ക് 30, പോര്‍ട്ടസ്മന്ത് ആന്റ് സൗത്താപ്ടണ്‍.

ഒക്ടോബര്‍ 1 ക്നാനായ കണ്‍വെന്‍ഷന്‍ ഷ്രൂസ്ബര്‍ഗ്, ചാപ്ലിന്‍സി ഡേ സാല്‍ഫോഡ്, 2 ലിവര്‍ പൂള്‍ അതിരൂപത 3 ക്ലിഫോണ്‍, ബ്രിസ്‌റ്റോള്‍ രൂപത എന്നിവയാണ് നിയുക്ത മെത്രാന്റെ സന്ദര്‍ശകപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതാതു രൂപതകളിലെ മെത്രാന്മാരെയും വൈദികരെയും പള്ളി കമ്മറ്റിയംഗങ്ങളെയും അദ്ദേഹം കാണുകയും തന്റെ ശുശ്രൂഷയുടെ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ശുശ്രൂഷാ മേഖലയിലുളള പ്രാരംഭ സന്ദര്‍ശനമായതിനാല്‍ മറ്റ് സ്വീകരണങ്ങളോ കുര്‍ബാനയുള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങളോ നടത്തേണ്ടതില്ലെന്ന് മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകന്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ അറിയിച്ചു.

മെത്രാഭിഷേകച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യവും സുരക്ഷയും പരിഗണിച്ച് പാസ് മൂലമായിരിക്കും പ്രവേശനം നല്കുന്നത്. ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും വൈദികര്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത്ര പാസുകളുടെ എണ്ണം സെപ്തംബര്‍ 14 ന് മുമ്പായി സീറോ മലബാര്‍ സഭാ സെക്രട്ടറി ഫാ.ജിനോ അരിക്കാട്ടിനെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

സുരക്ഷ കരുതി മാത്രമാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You must be logged in to post a comment Login