മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന്

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന്

ലണ്ടന്‍: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ആയി നിയുക്തനായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന് റോമിലെ സാന്‍പൗളോ ബസിലിക്കയില്‍ നടക്കും. പ്രാദേശികസമയം രാവിലെ പത്തിനായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുന്നത്. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.

സെപ്തംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് നാലിന് റോമിലെ ഫ്യൂമിച്ചിനോ വിമാനത്താവളത്തില്‍ വൈദികരും കന്യാസ്ത്രീകളും അല്മായ സഹോദരങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തിന് സ്വീകരണം നല്കും. മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് വേണ്ടി വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്കി.

You must be logged in to post a comment Login