മാവോയിസ്റ്റുകള്‍ പാസ്റ്ററെ കൊലപെടുത്തി

മാവോയിസ്റ്റുകള്‍ പാസ്റ്ററെ കൊലപെടുത്തി

ഭോപ്പാല്‍: മാവോയിസ്റ്റുകള്‍ ആന്ധ്രപ്രദേശില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ  ആക്രമിച്ചു  കൊലപ്പെടുത്തി. പാസ്റ്റര്‍ യോഹന്‍ മരിയയുടെ മൃതദേഹമാണ് കഴുത്തില്‍ മുറിവുകളേറ്റും ശരീരം മുഴുവന്‍ മുറിവുകളുമായി വനത്തില്‍ കണ്ടെത്തിയത്. മാവോയിസ്റ്റുകള്‍ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിക്കുകയും വലിച്ചിഴച്ചുകൊണ്ടുപോവുകയുമായിരുന്നു.

പാസ്റ്റര്‍ മരിയയുടെ അനന്തിരവനെയും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. മരിയയ്ക്കും അദ്ദേഹത്തിന്റെ സഹായികള്‍ക്കും മാവോയിസ്റ്റുകളില്‍ നിന്ന് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നതായി പ്രൊട്ടസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ തലവന്‍ പാസ്റ്റര്‍ ടോംസണ്‍ തോമസ് അറിയിച്ചു.

ഇവരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മാവോയിസ്റ്റുകള്‍ അസംതൃപ്തരുമായിരുന്നു മാവോയിസ്റ്റുകള്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള സ്ഥലമായിരുന്നു പാസ്റ്റര്‍ മരിയയുടെ പ്രവര്‍ത്തന മണ്ഡലം.

You must be logged in to post a comment Login