മികച്ച സംഗീതജ്ഞനുള്ള കാത്തലിക് ഫെഡറേഷന്‍ അവാര്‍ഡ് ഫാ. ഷാജി തുമ്പേചിറക്ക്

കോട്ടയം: കേരള ക്രിസ്തീയ സഭയിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളായ ഫാ ഷാജി തുമ്പേചിറയെ അവാര്‍ഡ് നല്‍കി ആദരിച്ചു. കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും മാനവ മൈത്രിവേദി, മാന്നാനം കെഇ സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് ആഘോളത്തില്‍വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവര്‍ഡ് സമ്മാനിച്ചത്.

ഈയിടെ പുറത്തിറങ്ങിയ മന്നപെടകം എന്നാ സൂപ്പര്‍ ഹിറ്റ് ആല്‍ബം ഉള്‍പ്പെടെ മൂവായിരത്തില്‍ അധികം ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിക്കുകയും നിരവധി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള ഫാദര്‍ ഷാജിയുടെ അമ്മേ അമ്മേ തായേ… എന്നു തുടങ്ങുന്ന ഗാനം എക്കാലത്തെയും മികച്ചതാണ്.

കാത്തലിക്ക് ന്യൂമീഡിയ നെറ്റുവര്‍ക്കിന്റെ ഭാഗമായ മരിയന്‍ ടിവിയുടെ അഡൈ്വസറി അംഗമാണ് ഫാദര്‍ ഷാജി തുമ്പേചിറ.

You must be logged in to post a comment Login