മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള ഫാദര്‍ അലക്‌സ് അവാര്‍ഡ് ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ടിന്

കളമശ്ശേരി: മികച്ച സാമൂഹിക പ്രവര്‍ത്തകന് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് ഏര്‍പ്പെടുത്തിയ ഫാദര്‍ അലക്‌സ് അവാര്‍ഡ് സീറോ മലബാര്‍ സഭയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗം ചീഫ് കോര്‍ഡിനേറ്ററായ ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ടിന് ലഭിച്ചു. മന്ത്രി വികെ ഇബ്രാഹിം കുഞ്ഞാണ് അവാര്‍ഡ് സമ്മാനിച്ചത്.

50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാണ്ഡ്യ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. രാജഗിരി ഡയറക്ടര്‍ ഫാദര്‍ ജോസ് അലക്‌സ്, പ്രൊവിന്‍ഷ്യാള്‍ റവ.ഡോ.ക്ലീറ്റസ് പ്ലാക്കല്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ജോസഫ് എ മോസസ്, പ്രിന്‍സിപ്പല്‍ ഡോ.ബിനോയ് ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login