മിഡില്‍ ഈസ്റ്റിന് വേണ്ടിയുള്ള സമാധാനചര്‍ച്ചകളില്‍ സഖറിയ മാര്‍ നിക്കോളോവോസ് പങ്കെടുക്കും

മിഡില്‍ ഈസ്റ്റിന് വേണ്ടിയുള്ള സമാധാനചര്‍ച്ചകളില്‍ സഖറിയ മാര്‍ നിക്കോളോവോസ് പങ്കെടുക്കും

ന്യൂയോര്‍ക്ക്: ഇസ്രയേലിലെയും പാലസ്തീനിലെയും സംഘര്‍ഷാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരം നിര്‍ദ്ദേശിക്കാനുമായി വാഷിംങ്ടണില്‍ ചേരുന്ന യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധികരിച്ച് സഖറിയ മാര്‍ നിക്കോളോവോസ് പങ്കെടുക്കും. വിശുദ്ധ നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ആഗോള പ്രാദേശികതലങ്ങളിലുള്ള നേതാക്കളെയും യുഎസ് മത നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും ബോധവല്‍ക്കരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ലോകത്തിലെ എല്ലാ ക്രിസ്തീയ സമൂഹങ്ങളുടെയും വിശ്വാസത്തിന്റെ വേരുകള്‍ വിശുദ്ധ നാടുകളിലാണുള്ളതെന്നും അതുകൊണ്ടുതന്നെ വിശുദ്ധ നാടിന്റെ മുറിവുണക്കാനും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ക്ക് കടമയുണ്ടെന്നും മാര്‍ നിക്കോളോവോസ് പറഞ്ഞു.

You must be logged in to post a comment Login