മിഡില്‍ ഈസ്റ്റിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം:കര്‍ദിനാള്‍ നിക്കോളാസ്

മിഡില്‍ ഈസ്റ്റിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം:കര്‍ദിനാള്‍ നിക്കോളാസ്

ഇംഗ്ലണ്ട/ സിറിയ: ഹൗസ് ഓഫ് കോമന്‍സ് ഐകകണ്‌ഠ്യേന ഐഎസ് നടത്തുന്നത് വംശഹത്യയാണെന്ന് പ്രഖ്യാപിച്ചതില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മെത്രാന്മാര്‍ സന്തോഷം രേഖപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെയും സിറിയയിലെയും ജനങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞു എന്നതാണ് ഈ വോട്ട് സൂചിപ്പിക്കുന്നതെന്ന് വെസ്റ്റ്മിനിസ്റ്ററിലെ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് പറഞ്ഞു.

അവരുടെ ദുരിതം നമ്മുടെ ശ്രദ്ധയും പ്രവര്‍ത്തനവും ആവശ്യപ്പെടുന്നു. അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് അന്താരാഷ്ട്ര സഹായം ആവശ്യമാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപസ് കോണ്‍ഫ്രന്‍സ് പ്രസിഡന്റു കൂടിയായ കര്‍ദിനാള്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.

ഷ്രോബറിയിലെ മെത്രാന്‍ മാര്‍ക്ക് ഡേവീസ് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സന്ദേശത്തില്‍ സിറിയയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഗവണ്‍മെന്റ് തിരിച്ചറിയണമെന്ന കാര്യം ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login