മിഡില്‍ ഈസ്റ്റിലെ കത്തോലിക്കര്‍ക്ക് സഹായവുമായി ദി നൈറ്റ് ഓഫ് ദി കൊളംബസ്

മിഡില്‍ ഈസ്റ്റിലെ കത്തോലിക്കര്‍ക്ക് സഹായവുമായി ദി നൈറ്റ് ഓഫ് ദി കൊളംബസ്

download (1)ദി നൈറ്റ് ഓഫ് കൊളംബസ് എന്ന ക്രൈസ്തവ സഹായ സംഘടന മിഡില്‍ ഈസ്റ്റില്‍ കഷ്ടത അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ച് പുതിയ പത്രക്കുറിപ്പ് പുറത്തിറക്കി. പത്രക്കുറിപ്പില്‍ സഹായം അപേക്ഷിച്ചുകൊണ്ട് രാഷട്ര തലത്തില്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണത്തെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. മത ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഇരയായിട്ടുള്ള മിഡില്‍ ഈസ്റ്റിലെയും മറ്റ് രാഷ്ട്രങ്ങളിലെയും കത്തോലിക്കരുടെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുന്നതിന് പണം കണ്ടെത്തുവാന്‍ രാഷ്ട്രതലത്തില്‍ നടക്കുന്ന പ്രചരണത്തോടൊപ്പം സംഘടന പരിശ്രമിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ദൂരിതമനുഭവിക്കുന്ന കത്തോലിക്കര്‍ക്ക് ഇതുവരെ 3മില്യന്‍ ഡോളര്‍ സംഭാവനയായി സംഘടന നല്‍കിയിട്ടുണ്ട്. ഫിലാഡെല്‍ഫിയയില്‍ ഓഗസ്റ്റ് 4-6 വരെ നീളുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ചും ക്രിസ്ത്യാനികളെ സഹായിക്കുന്നതിനുള്ള തീരുമാനമെടുക്കുമെന്നും ദി നൈറ്റ് സംഘടന പറഞ്ഞു. ‘മിഡില്‍ ഈസ്റ്റിലെ ക്രിസ്ത്യാനികളുടെ അവസ്ഥ പരിതാപകരമാണ്. മാത്രമല്ല, ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു വരികയുമാണ്’, ദി നൈറ്റ് ഓഫ് ദി കൊളംബസ് സിഇഒ, കാള്‍ ആന്‍ഡെര്‍സന്‍ പറഞ്ഞു. കത്തോലിക്കാ സഭയുടെ ലോകത്തിലെ ഏറ്റവും വലിയ സഹായ സംഘടനാ സ്ഥാപനമാണ് ദി നൈറ്റ് ഓഫ് ദി കൊളംബസ്. അമേരിക്കയിലെ ഏറ്റവും സജീവമായ സഹായ സംഘടനയായ നൈറ്റ് ഓഫ് ദി കൊളംബസ് 2014ല്‍ 173.5 മില്യന്‍ തുക സംഭാവനയായി ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login