മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ രണ്ടാംകിട പൗരന്മാരല്ല

മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ രണ്ടാംകിട പൗരന്മാരല്ല

വാഷിംങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ അവശേഷിക്കുന്ന ക്രൈസ്തവരെ രണ്ടാംകിട പൗരന്മാരായി കാണാന്‍ കഴിയില്ലെന്നും അടുത്ത യുഎസ് ഭരണാധികാരി അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിക്കണമെന്നും നൈറ്റ്‌സ് ഓഫ് കൊളംബസ് തലവന്‍ സുപ്രീം നൈറ്റ് കാല്‍ ആന്‍ഡേഴ്‌സണ്‍. ക്രൈസ്തവമതപീഡനത്തിന് വിധേയരായ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ക്കുവേണ്ടി നടത്തിയ നാഷനല്‍ അഡ് വോക്കസി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ  പേരില്‍ മിഡില്‍ ഈസ്റ്റിലുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഹിലാരി ക്ലിന്റണെയും ഡൊണാള്‍ഡ് ട്രപിനെയും മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതിബദ്ധതയുള്ളവരാകാന്‍ അദ്ദേഹം ക്ഷണിച്ചു. അവശേഷിക്കുന്നവര്‍ വംശഹത്യയുടെ ഭീഷണിക്ക് മുമ്പിലാണ്. ഭൂരിപക്ഷത്തിനും സകലതും നഷ്ടമായി. അവര്‍ക്ക് പുതിയൊരു തൊഴില്‍ കണ്ടെത്തുവാനോ മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാനോ കഴിയുന്നില്ല. ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

You must be logged in to post a comment Login