മിഡില്‍ ഈസ്റ്റില്‍ നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കുമോയെന്ന് സിറിയന്‍ പാത്രിയാര്‍ക്കയ്ക്ക് ഭയം

മിഡില്‍ ഈസ്റ്റില്‍ നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കുമോയെന്ന് സിറിയന്‍ പാത്രിയാര്‍ക്കയ്ക്ക് ഭയം

സിറിയ: മിഡില്‍ ഈസ്റ്റില്‍ നിന്ന് ക്രൈസ്തവരെ തുടച്ചുനീക്കുമോയെന്ന് താന്‍ ഭയക്കുന്നുവെന്നും ക്രിസ്തീയത ഇവിടെ വലിയ അപകടത്തിലാണെന്നും സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്‍ പാത്രിയാര്‍ക്ക അഫ്രേം രണ്ടാമന്റെ വിലാപം. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍ നിന്ന് ക്രിസ്തീയത തുടച്ചുനീക്കപ്പെടുമോ എന്ന കാര്യത്തില്‍ എനിക്ക് ആകുലതയുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ട് പ്രകാരം 2011 ല്‍ ഏഴുലക്ഷം ക്രൈസ്തവരാണ് സിറിയായില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടത്.

മിഡില്‍ ഈസ്റ്റില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ ഏകദേശം അഞ്ച് ശതമാനം മാത്രമായി.

You must be logged in to post a comment Login