മിഡില്‍ ഈസ്റ്റ് ക്രിസ്ത്യാനികളുടെ ദുരിതങ്ങള്‍ വീഡിയോ രൂപത്തില്‍

മിഡില്‍ ഈസ്റ്റ് ക്രിസ്ത്യാനികളുടെ ദുരിതങ്ങള്‍ വീഡിയോ രൂപത്തില്‍

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നടക്കുന്ന പീഡനങ്ങളുടെ നേര്‍ച്ചിത്രം ലോകത്തെ അറിയിക്കാന്‍ ‘വേക്ക് അപ്പ്’ എന്ന പേരില്‍ പുതിയ വീഡിയോ ഇറങ്ങിയിരിക്കുകയാണ്. EUK Foundation എന്ന സംഘടനയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. തീവ്രവാദികളുടെ പീഡനങ്ങള്‍ക്കിരകളായ ക്രൈസ്തവര്‍ തങ്ങളുടെ സാക്ഷ്യം വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നു.

മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ക്രൂരതക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഉണര്‍ത്തു പ്രതികരിക്കണമെന്ന് നാടുകടത്തപ്പെട്ട ഇറാഖി ബിഷപ്പ് വീഡിയോയില്‍ പറയുന്നു. 2006 ല്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഫാദര്‍ ഡഗ്ലസ് ബാസിയും വീഡിയോയിലൂടെ തന്റെ അനുഭവം പങ്കുവെയ്ക്കുന്നുണ്ട്. മൗനം പാലിക്കരുതെന്നും ഉണര്‍ന്നു പ്രതിഷേധിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

You must be logged in to post a comment Login