മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ അതിജീവനം ദുഷ്‌കരം: ബാഗ്ദാദ് പാട്രിയാര്‍ക്ക്

ബാഗ്ദാദ്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ അതിജീവനം ഏറെ ദുഷ്‌കരമാണെന്ന് ബാഗ്ദാദിലെ ചല്‍ദിയന്‍ കാത്തലിക് പാട്രിയാര്‍ക്ക് ലൂയിസ് സാക്കോ. ‘ഇവിടുത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ അത്യന്തം ദയനീയമാണ്. ഓരോ ദിവസം കഴിയുംതോറും അത് കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്’ കര്‍ദ്ദിനാള്‍ സാക്കോ കൂട്ടിച്ചേര്‍ത്തു.

ദൈവത്തിനു വേണ്ടിയാണ് തങ്ങള്‍ വിശുദ്ധയുദ്ധം നടത്തുന്നതെന്നാണ് ഐഎസ് തീവ്രവാദികള്‍ അവകാശപ്പെടുന്നത്. ഏതു മതഗ്രന്ഥത്തിലാണ് ദൈവത്തിന്റെ പേരില്‍ യുദ്ധം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്..?  അദ്ദേഹം ചോദിച്ചു.

You must be logged in to post a comment Login