മിന്‍ഡാനോയില്‍ വിശ്വാസികള്‍ക്ക് വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഭയം

മിന്‍ഡാനോയില്‍ വിശ്വാസികള്‍ക്ക് വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഭയം

ഫിലിപ്പൈന്‍സ്: ഇസ്ലാമികവല്‍ക്കരണം വ്യാപകമാകുമ്പോള്‍ സൗത്തേണ്‍ ഫിലിപ്പൈന്‍സിലെ കത്തോലിക്കര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോകുന്നതിന് പോലും ഭയമാണെന്ന് ഇറ്റാലിയന്‍ മിഷനറി ഫാ. സെബാസ്റ്റ്യനോ ദആംബ്ര.

നേരത്തെ ഫിലിപ്പൈന്‍സിലെ ജനതയ്ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. മതാന്തര സംവാദം മുസ്ലീങ്ങളും ക്രൈസ്തവരും തമ്മില്‍ നടക്കുമെന്ന്. എന്നാല്‍ ഇപ്പോള്‍ അത്തരം വിചാരങ്ങളൊന്നുമില്ല. ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നാല്പതു വര്‍ഷമായി ഇദ്ദേഹം ഫിലിപ്പൈന്‍സില്‍ ജീവിതം തുടങ്ങിയിട്ട്.

ഒരിക്കല്‍ മിന്‍ഡാനോയില്‍ എണ്‍പത് ശതമാനവും ക്രൈസ്തവരായിരുന്നു. ഇന്നാവട്ടെ അറുപത് ശതമാനം ക്രൈസ്തവരും നാല്പത് ശതമാനം മുസ്ലീങ്ങളുമാണ്. ക്രൈസ്തവര്‍ ഇവിടെ ഒട്ടും സന്തുഷ്ടരല്ല. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login