മിയാവോ രൂപതയിലെ ആദ്യ ആശുപത്രി മദര്‍ തെരേസയുടെ പേരില്‍

മിയാവോ രൂപതയിലെ ആദ്യ ആശുപത്രി മദര്‍ തെരേസയുടെ പേരില്‍

മിയാവോ: മദര്‍ തെരേസയുടെ നാമത്തില്‍ നിര്‍മ്മിച്ച മിയാവോ രൂപതയിലെ ആദ്യ ആശുപത്രി സെപ്റ്റംബര്‍ 8ന് ഉദ്ഘാടനം ചെയ്യും.

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ നാമകരണ ചടങ്ങിനായി ലോകം ഒരുങ്ങുന്നതിനോടനുബന്ധിച്ചാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന മിയാവോയിലെ ആദ്യ ആശുപത്രി മദര്‍ തെരേസയുടെ പേരില്‍ സ്ഥാപിക്കുന്നത്. അരുണാചല്‍ പ്രദേശിലെ ചങ്ക്‌ലാങ്ങ് ജില്ലയിലെ ഇന്‍ജനിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.

‘മദര്‍ തെരേസയും കരുണയും ഒരു പോലെ ഒത്തുപോകും. 1993 ഓഗസ്റ്റ് 2ന് ഞങ്ങളുടെ രൂപതയില്‍ മദര്‍ തെരേസ സന്ദര്‍ശിച്ച ഏക ഗ്രാമം ബോര്‍ഡൂരിയയാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളു.’ മായാവോ രൂപത ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ എസ്ഡിബി പറഞ്ഞു.

ആശുപത്രി മദറിന്റെ നാമത്തില്‍ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മദര്‍ തെരേസയുടെ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login