മിറക്കിള്‍സ് ഫ്രം ഹെവന്‍

മിറക്കിള്‍സ് ഫ്രം ഹെവന്‍

ക്രിസ്റ്റി ബീം 2015 ഏപ്രില്‍ 14ന് പ്രസിദ്ധീകരിച്ച മിറക്കിള്‍സ് ഫ്രം ഹെവന്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് മിറക്കിള്‍സ് ഫ്രം ഹെവന്‍. ക്രിസ്റ്റിയുടെ പന്ത്രണ്ടുവയസുകാരി മകളുടെ മരണത്തോളം എത്തുന്ന അനുഭവങ്ങളും പിന്നീട് നടക്കുന്ന അത്ഭുതകരമായ രോഗസൗഖ്യത്തെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്. അതുതന്നെയാണ് സിനിമയിലും ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ചലച്ചിത്രരൂപം നല്കിയിരിക്കുന്നത്. ജെന്നിഫര്‍ ഗാര്‍നെര്‍, ക്വീന്‍ ലാറ്റിഫാ, മാര്‍ട്ടിന്‍ ഹെന്‍ഡേര്‍സണ്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. പാട്രിക്ക റീഗന്‍ ആണ് സംവിധാനം.

2016 മാര്‍ച്ച് 16 ന് ചിത്രം പ്രദര്‍ശനത്തിനെത്തി.

You must be logged in to post a comment Login