മിശ്രവിവാഹങ്ങള്‍; സൗത്ത് ഏഷ്യയിലെ സഭയുടെ പ്രധാന വെല്ലുവിളി

മിശ്രവിവാഹങ്ങള്‍; സൗത്ത് ഏഷ്യയിലെ സഭയുടെ പ്രധാന വെല്ലുവിളി

inter-religious-marriageസൗത്ത് ഏഷ്യയിലെ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങളാണെന്ന് സഭാ നേതൃത്വം. വരുന്ന സിനഡിന്റെ ചര്‍ച്ചയ്ക്ക് മുമ്പില്‍ വയ്ക്കുന്ന പ്രധാന വിഷയവും ഇതുതന്നെയായിരിക്കുമെന്ന് സൗത്ത് ഏഷ്യയിലെ സഭാ നേതാക്കള്‍ അറിയിച്ചു.

അക്രൈസ്തവരുമായി ഒരുമിച്ചു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി ക്രൈസ്തവരായ യുവജനങ്ങള്‍ അവരെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നതായി ധാക്ക അതിരൂപതയിലെ ഫാമിലി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. മിന്റു ലോറന്‍സ് പാല്‍മ പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലും ഹിന്ദു മുന്‍തൂക്കമുള്ള ഇന്ത്യയിലും ബുദ്ധമതത്തിന് മേല്‍ക്കൈയുള്ള ശ്രീലങ്കയിലും ഇത്തരമൊരു പ്രവണത കണ്ടുവരുന്നു. ഈ രാജ്യങ്ങളിലെല്ലാം കത്തോലിക്കര്‍  ന്യൂനപക്ഷമാണ്.

ജോലിക്കും വിദ്യാഭ്യാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള കുടിയേറ്റത്തിന് വേണ്ടി പലരും തങ്ങളുടെ ദേശം വിട്ട് അന്യസംസ്‌കാരങ്ങളിലേക്ക് കുടിയേറുമ്പോള്‍ ഭൂരിപക്ഷവും തങ്ങളുടെ വിശ്വാസജീവിതത്തിന് പ്രാധാന്യം കൊടുക്കാത്തതാണ് ഇതിന് കാരണമെന്ന്  റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അഭിപ്രായപ്പെടുന്നു.

അന്യമതവിശ്വാസിയെ വിവാഹം ചെയ്തുകഴിയുമ്പോള്‍ ആ വ്യക്തിയോ മക്കളോ മാമ്മോദീസാ സ്വീകരിക്കാത്തതാണ് മിശ്രവിവാഹങ്ങള്‍ നേരിടുന്ന ഒരു പ്രതിസന്ധിയെന്ന് മിശ്രവിവാഹിതനായ മുംബൈ വാസി ആസ്ട്രിഡ് ലോബോ പറയുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും മിശ്രവിവാഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണം കൂദാശജീവിതം മക്കള്‍ക്ക് നല്കുന്നതിലുള്ള മാതാപിതാക്കളുടെ പരാജയമാണെന്ന്  ഫാ. ജോസഫ് ചിന്നയ്യന്‍ പറഞ്ഞു

. വ്യത്യസ്ത മതവിശ്വാസങ്ങളിലുള്ള ദമ്പതികളുടെ ബന്ധങ്ങളെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗ്ലാദേശില്‍ കത്തോലിക്കരുടെ ഇടയില്‍ മിശ്രവിവാഹം വര്‍ദ്ധിച്ചുവരുന്നു. പത്തു മുതല്‍ 12 വരെയാണ് ഇത്.

കത്തോലിക്കായുവതിയും മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്നതായി കറാച്ചി ആര്‍ച്ച് ബിഷപ് ജോസഫ് കൗട്ട്‌സ് പറഞ്ഞു.

You must be logged in to post a comment Login