“മിഷനറിമാര്‍ പരിശുദ്ധാത്മാവിന്റെ ശബ്ദം തിരിച്ചറിയണം”: ഫ്രാന്‍സിസ് പാപ്പ

“മിഷനറിമാര്‍ പരിശുദ്ധാത്മാവിന്റെ ശബ്ദം തിരിച്ചറിയണം”: ഫ്രാന്‍സിസ് പാപ്പ

Minolta DSCപ്രഷിതപ്രവര്‍ത്തനം അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാരിഷ് ഇവാഞ്ചലൈസിങ്ങ് സെല്‍ മൂവ്‌മെന്റിലെ പ്രവര്‍ത്തരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മിഷനറിയാകണമെങ്കില്‍ ആദ്യം നാം പരിശുദ്ധാത്മാവിന്റെ ശബ്ദം തിരിച്ചറിയണം. സുവിശേഷവത്കരണത്തിന്റെ കേന്ദ്രബിന്ദു പരിശുദ്ധാത്മാവാണ്. ഇവകകള്‍ ഒരു കൂട്ടായ്മയായി സുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കു ചേരണം’ , ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കുടുംബങ്ങളും സുവിശേഷവത്കരണത്തിന്റെ വേദിയാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ കൊറിയയിലാണ് പാരിഷ് ഇവാഞ്ചലൈസിങ്ങ് സെല്‍ മൂവ്‌മെന്റ് രൂപീകൃതമാകുന്നത്. ഇന്ന് അമേരിക്ക, ഇറ്റലി, അയര്‍ലന്റ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login