മിഷനറി വൈദികന്റെ പിതാവിനെ വിട്ടയച്ചു

മിഷനറി വൈദികന്റെ പിതാവിനെ വിട്ടയച്ചു

ടുറ: കത്തോലിക്കാ വൈദികനായ ഫാ. ഫ്രാന്‍സിസ് എന്‍ മാരക്കിന്റെ പിതാവ് ഐഡിനോന്‍ ആര്‍ മാറക്കിനെ അക്രമികള്‍ മോചിപ്പിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അക്രമികള്‍ ഇരുപത് ദിവസം മുമ്പാണ് എഴുപതുകാരനായ ഇദ്ദേഹത്തെ മേഘാലയായിലെ സൗത്ത് ഗാരോ ഹില്‍സില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഇദ്ദേഹത്തെ ബംഗ്ലാദേശിലേക്കാണ് കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹം മോചിതനായത്.

ക്ഷീണിതനും നിര്‍ജ്ജലീകരണത്തിന് വിധേയനുമായി തനിയെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. രണ്ടു ലക്ഷം രൂപ നല്കിയതിന് ശേഷമാണ് ബന്ദിയെ വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു. 3.5 മില്യന്‍ രൂപയാണ് അക്രമികള്‍ ആദ്യം ആവശ്യപ്പെട്ടത്.

ഒരു നേരം മാത്രമാണ് അക്രമികള്‍ തനിക്ക് ഭക്ഷണം നല്കിയിരുന്നത് എന്ന് ഐഡിനോന്‍ പറഞ്ഞു.

You must be logged in to post a comment Login