മിഷനറീസ് ഓഫ് ചാരിറ്റിക്ക് പുരസ്‌കാരം

മിഷനറീസ് ഓഫ് ചാരിറ്റിക്ക് പുരസ്‌കാരം

ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭക്ക് ഡോ.ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്മാരക പുരസ്‌കാരം. ഡോ.ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സിസ്റ്റര്‍ ആനിലിസ് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി,സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്, ന്യൂനപക്ഷ മന്ത്രി നജ്മ ഹെപ്ത്തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പിജെ കുര്യന്‍, ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരും സന്നിഹിതരായിരുന്നു.

You must be logged in to post a comment Login