മിസൈലാക്രമണത്തിനു പോലും അവരുടെ വിശ്വാസത്തെ തകര്‍ക്കാനായില്ല

ആലപ്പോ: ദൈവത്തിന്റെ അപരിമേയമായ ശക്തിയില്‍, പരിശുദ്ധ മാതാവില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അതിനെ അത്ഭുതമെന്നു വിശേഷിപ്പിക്കാനാണ് ഈ വിശ്വാസികള്‍ ഇഷ്ടപ്പെടുന്നതും. സിറിയയിലെ ആലപ്പോയിലുള്ള സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് സംഭവം. ഞായറാഴ്ച വിശുദ്ധ കുര്‍ബാന നടന്നു കൊണ്ടിരുന്നപ്പോഴാണ് പള്ളിയുടെ മേല്‍ക്കൂരക്കു മേല്‍ മിസൈല്‍ പതിക്കുന്നത്. നാനൂറോളം ആളുകള്‍ ദേവാലയത്തിനുള്ളില്‍ ഉണ്ടായിരുന്നു.

കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ലെന്നും ആറു പേര്‍ക്ക് ചെറിയ പരിക്കു പറ്റുക മാത്രമേ ചെയ്തുള്ളൂവെന്നും ഇടവകാ വികാരി ഫാ.ഇബ്രാഹിം അല്‍സബാ പറഞ്ഞു. സംഭവത്തിനു ശേഷം ദേവാലയത്തിനു വെളിയിലുള്ള പൂന്തോട്ടത്തില്‍ ദിവ്യബലി അര്‍പ്പിച്ചതിനു ശേഷമാണ് ആളുകള്‍ മടങ്ങിയത് എന്നുള്ളത് ഇവരുടെ വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി.

You must be logged in to post a comment Login