മുംബൈ തെരുവുകളില്‍ കാരുണ്യം ചൊരിഞ്ഞ് കര്‍ദിനാള്‍ ഗ്രേഷ്യസ്

കരുണയുടെ വര്‍ഷം പിറന്ന പുതുവര്‍ഷപ്പുലരിയില്‍ കരുണയുടെ ചൈതന്യവുമായി മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മൂംബൈയിലെ തെരുവുകളിലേക്കിറങ്ങി. തിരുമാനത്തിന്റെ കത്തീഡ്രലില്‍ ഇടവകയില്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 3ന് തെരുവുമക്കള്‍ക്കിടയില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ കര്‍ദിനാള്‍ നിറസാന്നിധ്യമായി. തെരുവുവാസികളെയും കുഞ്ഞുങ്ങളെയും ആശംസിച്ചും ചേര്‍ത്തണച്ചും അനുഗ്രഹിച്ചും അദ്ദേഹം അവര്‍ക്കിടയിലൊരാളായി.

ഹിന്ദി ഭാഷയിലുള്ള പൊതു പ്രാര്‍ത്ഥനയും കര്‍ദിനാള്‍ നയിച്ചു. തെരുവിലലയുന്നവര്‍ക്ക് നല്ല തൊഴില്‍ ലഭിക്കട്ടെയെന്നും അതുവഴി കുഞ്ഞുങ്ങള്‍ക്ക് അന്തസ്സില്‍ വളരാനുള്ള സാഹചര്യം സംജാതമാക്കട്ടെയെന്നും ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. തെരുവമക്കള്‍ക്കായി സംഘടിപ്പിച്ച കളികളിലും മറ്റ് വിനോദങ്ങളിലും പങ്കു ചേരാന്‍് കര്‍ദിനാള്‍ മറന്നില്ല.

You must be logged in to post a comment Login