മുടങ്ങാതെ 75 വര്‍ഷം, ബംഗ്ലാദേശിലെ കത്തോലിക്കാ ആഴ്ചപ്പതിപ്പിന്റെ കഥ

മുടങ്ങാതെ 75 വര്‍ഷം, ബംഗ്ലാദേശിലെ കത്തോലിക്കാ ആഴ്ചപ്പതിപ്പിന്റെ കഥ

ബംഗ്ലാദേശിലെ കത്തോലിക്കാ ആഴ്ചപ്പതിപ്പായ പ്രാറ്റിബെഷി പ്രസിദ്ധീകരണത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ബംഗ്ലാദേശ് പോലെ രാഷ്ട്രീയ മതപരമായ പ്രത്യേകതകളുളള ഒരു രാജ്യത്ത് ഒരു കത്തോലിക്കാ ആഴ്ചപ്പതിപ്പ് എഴുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അസാധാരണ സംഭവമാണെന്ന് സഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഗ്രാമീണര്‍ക്കിടയിലാണ് ഈ ആഴ്ചപ്പതിപ്പിന് ഏറെ പ്രചാരമുള്ളത്. സഭാപ്രബോധനങ്ങള്‍, ധാര്‍മ്മികവിഷയങ്ങള്‍, ആത്മീയത, സമകാലിക സംഭവങ്ങള്‍,വിലയിരുത്തലുകള്‍ എന്നിവയാണ് ഇതിന്റെ ഉള്ളടക്കം.

ഹോളി ക്രോസ് വൈദികനായ റിച്ചാര്‍ഡ് ഡ്യൂവന്‍ പാട്രിക്ക് മാസം തോറുമുള്ള പാരീഷ് ബുള്ളറ്റിന്‍ എന്ന നിലയിലാണ് ഇതിന് തുടക്കം കുറിച്ചത്. സഭയും അല്മായരും തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്നതായിരുന്നു പ്രസിദ്ധീകരണ ലക്ഷ്യം.

1947 ലാണ് പ്രസിദ്ധീകരണത്തിന് പ്രാറ്റിബെഷി എന്ന പേരു നല്കിയത്. 1960 ആയപ്പോഴേക്കും ആഴ്ചപ്പതിപ്പിന്റെ രൂപം കൈവന്നു. ഇന്ന് എല്ലാ ഞായറാഴ്ചകളിലുമായി എണ്ണായിരം കോപ്പികള്‍ വിതരണം ചെയ്യുന്നു. രാജ്യത്തെ 98 കത്തോലിക്കാ ഇടവകകളിലും പ്രസിദ്ധീകരണം എത്തുന്നുണ്ട്. ലോകം എങ്ങുമുള്ള 35 രാജ്യങ്ങളിലെ ബംഗ്ലാദേശ് ക്രൈസ്തവര്‍ക്കിടയിലേക്കും പ്രസിദ്ധീകരണം എത്തിച്ചേരുന്നുണ്ട്.

2013 മുതല്‍ ഓണ്‍ലൈനും ആരംഭിച്ചു.

You must be logged in to post a comment Login