മുതിര്‍ന്നവര്‍ക്കായൊരു കളറിംങ്ങ് ബുക്ക്‌

മുതിര്‍ന്നവര്‍ക്കായൊരു കളറിംങ്ങ് ബുക്ക്‌

ചിക്കാഗോ: കുട്ടികളുടെ മാത്രം അഹങ്കാരമായിരുന്ന കളറിംങ്ങ് ബുക്ക് ഇന്ന് മുതിര്‍ന്നവര്‍ക്കിടയിലും ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്. പൂന്തോട്ടം, കാട് പോലുള്ള മനോഹര സീനറികള്‍ക്കൊണ്ട് കുട്ടികളുടെ കളറിംങ്ങ് പുസ്‌കം നിറയുമ്പോള്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കുകയാണ് ആവേ മരിയ പ്രസ്സും അവിടുത്തെ കത്തോലിക്കാ ആര്‍ട്ടിസ്റ്റുമായ ഡാനിയേല്‍ മിറ്റ്‌സൂയി. പരമ്പരാഗതമായ കത്തോലിക്കാ ആര്‍ട്ടാണ് അദ്ദേഹത്തിന്റെ പെന്‍സിലിലൂടെ തെളിയുന്നത്.

അപ്രതീക്ഷിതമായാണ് മുതിര്‍ന്നവര്‍ക്കായുള്ള കളറിംങ്ങ് ബുക്ക് എന്ന ആശയം മിറ്റ്‌സൂയിയുടെ മനസ്സില്‍ രൂപം പ്രാപിക്കുന്നത്. ഭാര്യക്കും മൂന്നുമക്കള്‍ക്കുമൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന മിറ്റ്‌സൂയിയുടെ കുട്ടികളാണ് എല്ലാറ്റിനും പിന്നില്‍. 14, 15 നൂറ്റാണ്ടിലെ കത്തോലിക്കാ ആര്‍ട്ടില്‍ ആകൃഷ്ടനായിരുന്നു മിറ്റ്‌സൂയി. ഈ കാലഘട്ടത്തിലെ ചിത്രങ്ങള്‍ അദ്ദേഹം ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ചിരുന്നു. ഇത്തരം ചിത്രങ്ങളുടെ പ്രിന്റ് എടുത്ത് അതിന് നിറം കൊടുക്കുകയാണ് ഇദ്ദേഹം ചെയ്യാറ്. ഇങ്ങനെ വരയ്ക്കുന്ന ചിത്രങ്ങളുടെ ബാക്കി വരുന്ന പ്രിന്റുകളും വരച്ചപ്പോള്‍ ശരിയാകാതെ വന്നതുമെല്ലാം അദ്ദേഹം സ്വന്തം മക്കള്‍ക്ക് നിറം കൊടുക്കാന്‍ നല്‍കി. ഇതു കണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാരും തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കാന്‍ മിറ്റ്‌സൂയിയോട് ചിത്രങ്ങള്‍ ചോദിച്ചു തുടങ്ങി. ഇത് അദ്ദേഹത്തിന്റെ മനസ്സില്‍ സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കാന്‍ ഇടയാക്കി.

കുട്ടികളുള്ള മാതാപിതാക്കളെ ലക്ഷ്യം വച്ച് വിശുദ്ധരുടെ തുടങ്ങി മറ്റ് മതപരമായ ധാരാളം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ വരച്ച് അദ്ദേഹം തന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ചെറിയ ഡൊണേഷന്‍ നല്‍കി അവ വാങ്ങുവാനുള്ള അവസരവും അദ്ദേഹം ഒരുക്കി. അപ്പോഴാണ് ആവേ മരിയ എന്ന പ്രസിദ്ധീകരണ കമ്പനി അദ്ദേഹത്തെ സമീപിക്കുകയും മുതിര്‍ന്നവര്‍ക്കായുള്ള പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് പറയുന്നത്.

ജപമാല രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആദ്യത്തെ ബുക്ക്. വിശുദ്ധരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകമാണ് ഇദ്ദേഹത്തിന്റെ മനസ്സില്‍ ഇപ്പോഴുള്ള
രണ്ടാമത്തെ പുസ്തകം.

You must be logged in to post a comment Login