മുന്‍ ഇസ്രായേല്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി

മുന്‍ ഇസ്രായേല്‍ പ്രസിഡന്റിന്റെ നിര്യാണത്തില്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി

വത്തിക്കാന്‍ സിറ്റി: മുന്‍ ഇസ്രായേല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഷിമോന്‍ പെരസിന്റെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി . സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമായി ഷിമോണ്‍ പെരസ് നടത്തിയ പ്രവര്‍ത്തനങ്ങളെ പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു.

പെരസിന്റെ മരണത്തില്‍ രാഷ്ട്രം ഇന്ന് ദു:ഖിക്കുന്നു. സമാധാനത്തിനും ആളുകള്‍ തമ്മിലുള്ള ഐക്യത്തിനുമായി വളരെ നാളുകള്‍ അദ്ദേഹം നടത്തിയ സേവനം നമ്മെ കൂടുതല്‍ ഉത്സാഹത്തോടെ ജോലി ചെയ്യുവാന്‍ പ്രേരിപ്പിക്കട്ടെ. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

ഇപ്പോഴത്തെ ഇസ്രായേല്‍ പ്രസിഡന്റ് റൂവെന്‍ റിവ്‌ളിന് എഴുതിയ സന്ദേശത്തില്‍ പെരസ് ജീവിച്ചിരുന്നപ്പോള്‍ തുടക്കം കുറിച്ച പല സംരഭങ്ങളും വീണ്ടും തുടര്‍ന്നു കൊണ്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. കൂടാതെ പെരസിനൊപ്പം ചിലവഴിച്ച സന്ദര്‍ഭങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു. വത്തിക്കാനില്‍ പലതവണ മാര്‍പാപ്പ പെരസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 20നാണ് അവസാനമായി പാപ്പ പെരസിനെ കണ്ടത്.

You must be logged in to post a comment Login