മുപ്പത്തിയഞ്ചാമത് മലയാറ്റൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു

മുപ്പത്തിയഞ്ചാമത് മലയാറ്റൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു

കാലടി: മുപ്പത്തിയഞ്ചാമത് മലയാറ്റൂര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു. ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. വചനം മനുഷ്യന്റെ നിത്യജീവിതത്തിനുവേണ്ട ദിവ്യ ഔഷധമാണ്. വചനം നിറയുമ്പോള്‍ മനുഷ്യനു ജീവിതത്തില്‍ സമാധാനം അനുഭവിക്കാന്‍ സാധിക്കുന്നുമെന്നു മാത്രമല്ല, വരദാനങ്ങള്‍ നിറയുന്നതിനും അത് ഇടയാക്കുന്നു. മാര്‍ മാത്യു വാണിയക്കിഴക്കേല്‍ പറഞ്ഞു.

പോട്ട വചനോത്സവം ടീമിലെ ഫാ. സക്കറിയാസ് എടാട്ടാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.  വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്, ഞാന്‍ ജീവന്റെ അപ്പമാണ് എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ആപ്തവാക്യം. ആറിന് കണ്‍വന്‍ഷന്‍ സമാപിക്കും. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സന്ദേശം നല്കും.

You must be logged in to post a comment Login