മുബൈ ദേവാലയത്തിലെ ക്രൂശിതരൂപം തകര്‍ന്നനിലയില്‍

മുബൈ ദേവാലയത്തിലെ ക്രൂശിതരൂപം തകര്‍ന്നനിലയില്‍

മുബൈ: മുബൈ ജുഹു താര റോഡില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിലെ ക്രിസ്തുവിന്റെ രൂപം അജ്ഞാതര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ദിവസമായ ഞായറാഴ്ചയാണ്
യേശുവിന്റെ ക്രൂശിത രൂപം തകര്‍ത്തത്. സംഭവത്തിന്റെ തെളിവുമായി ബന്ധപ്പെട്ട് ഒരു പോലീസുകാരന്‍ അനാവശ്യ ഇടപെടല്‍ നടത്തിയതായി വാച്ച്‌ഡോഗ് എന്നറിയപ്പെടുന്ന എന്‍ജിഒ അവകാശപ്പെട്ടു. കുറ്റവാളികള്‍ക്കൊപ്പം പോലീസുകാരനെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍
സംരക്ഷിക്കയാണെന്ന് എന്‍ജിഒ പറഞ്ഞു.

എല്ലാ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടാലും, കാരുണ്യപ്രവര്‍ത്തികള്‍ നിറുത്താന്‍
കഴിയില്ലയെന്നും, ഫണ്ടമെന്റലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കില്ലയെന്നും ദൈവശാസ്ത്രജ്ഞനായ ഫാ. ഫ്രാന്‍സിസ് ഗോണ്‍സ്ലേവ്‌സ് പറഞ്ഞു.

You must be logged in to post a comment Login