മുറിഞ്ഞ തിരുവോസ്തിയില്‍ നിന്നും രക്തതുള്ളികള്‍

മുറിഞ്ഞ തിരുവോസ്തിയില്‍ നിന്നും രക്തതുള്ളികള്‍

വടക്കുപടിഞ്ഞാറന്‍ ഇറ്റലിയിലെ ഒരു പട്ടണമാണ് അസ്റ്റി. ഈശോയുടെ തിരുക്കച്ച സൂക്ഷിച്ചിട്ടുള്ള ടൂറിന്‍ നഗരത്തില്‍ നിന്നും വെറും 55 കിലോമീറ്റര്‍ മാത്രം അകലെ, ടനാരോ നദിയുടെ തീരത്താണ് ശാന്തമായ ഈ നഗരം.

രണ്ടുവട്ടം ചരിത്രത്തില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ക്കു വേദിയായിട്ടുണ്ട് ഈ നാട്. 1535 ജൂലൈലായിരുന്നു ആദ്യത്തേത്; 1718 മെയ് പത്തിനു രണ്ടാമത്തേതും. അസ്റ്റിയിലെ ബിഷപ്പായിരുന്ന ഇന്നസെന്റ് മില്യവാക്കയുടെ സ്മരണാര്‍ത്ഥം ആരംഭിച്ച ഒരു സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഓപ്പെറാ പിയോ മില്യവാക്ക.

ഇവിടെ അതിരാവിലെയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു ഫാദര്‍ ഫ്രാന്‍സെസ്‌കോ സ്‌കോട്ടോ. ഈ ചാപ്പല്‍ രണ്ടായി തിരിച്ചിരിക്കുകയാണ്. ഒരു ഭാഗം പൊതുജനങ്ങള്‍ക്കായും മറുഭാഗം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തേവാസികള്‍ക്കുവേണ്ടിയും.
പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള ഭാഗത്ത് ഒരേയൊരാള്‍ മാത്രമാണ് അന്നു സന്നിഹിതന്‍. അസ്റ്റിയിലെ നോട്ടറി പബ്ലിക്കും ബിഷപ്പിന്റെ ചാന്‍സലറുമായ ഡോ. സ്‌കിപിയോ അലക്‌സാഡ്രോ അബോജിയോ. അള്‍ത്താര ശുശ്രൂഷകനായുണ്ടായിരുന്നത് വൈദികന്റെ മരുമകനായ ഒരു യുവാവും.

വിശുദ്ധ കുര്‍ബാന മധ്യേ ഫാദര്‍ ഫ്രാന്‍സിസ് പീലാസയില്‍ നിന്നു വലിയ തിരുവോസ്തി എടുത്തുയര്‍ത്താനാഞ്ഞു. പക്ഷേ, അത് നടുവേ മുറിഞ്ഞ അവസ്ഥയിലായിരുന്നു.
മുറിഞ്ഞ തിരുവോസ്തി കൂദാശ ചെയ്യുന്നതിലെ അനൗചിത്യം തിരിച്ചറിഞ്ഞ ശുശ്രൂഷി സങ്കീര്‍ത്തിയിലേക്കു പാഞ്ഞു. പുതിയൊരു തിരുവോസ്തിയുമായാണ് അദ്ദേഹം അള്‍ത്താരയിലെത്തിയത്. ഇതിനിടയില്‍ കാര്‍മികന്‍ തിരുവോസ്തി ഉയര്‍ത്തിയിരുന്നു; ഇരുഭാഗങ്ങളും ചേര്‍ത്തുപിടിച്ചായിരുന്നു അത്.

അള്‍ത്താരയിലെത്തിയ ശുശ്രൂഷി കണ്ടത് രക്തം ഒലിക്കുന്ന തിരുവോസ്തി. കാസയിലും ഇറ്റുവീണു ചോരത്തുള്ളികള്‍. കാസയുടെ ചുവട്ടില്‍ വീണ രക്തതുള്ളികള്‍ ഇപ്പോളും ദൃശ്യമാണ്. കെത്താനയിലും വീണിരുന്നു തിരുവോസ്തിയില്‍ നിന്നുള്ള രക്തതുള്ളികള്‍.
ശുശ്രൂഷകനും ഡോ. അംബ്രോജിയോയും ഈ അത്ഭുദൃശ്യം കണ്ട് വാവിട്ടു നിലവിളിച്ചു. ഡോ. അംബ്രോജിയോ ഉടനെതന്നെ ദൈവശാസ്ത്രജ്ഞരായ വാജിലിയോ, ഫെരേരോ തുടങ്ങിയവരെ വിവരമറിയിച്ചു. ആ അത്ഭുതദൃശ്യങ്ങള്‍ അവരും സാക്ഷ്യപ്പെടുത്തി.

ഏതാണ്ട് അതേ സമയത്തുതന്നെ മറ്റു വൈദികരും മൂന്നു മെഡിക്കല്‍ ഡോക്ടര്‍മാരും ചാപ്പലില്‍ എത്തി. തിരുവോസ്തിയില്‍ നിന്നും ഇറ്റുവീണത് രക്തത്തുള്ളികള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു.
ഈ ദൃശ്യങ്ങല്‍ക്കു സാക്ഷിയായ ഒരാളുടെ ധാരണ വൈദികന്റെ മൂക്കില്‍നിന്നോ വായില്‍നിന്നോ വീണതാവാം രക്തതുള്ളികള്‍ എായിരുന്നു. അയാളതു പരസ്യമായി പറയുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ സര്‍ജന്മാര്‍ വൈദികന്റെ മൂക്കും വായും വളരെ ശ്രദ്ധയോടെ പരിശോധിച്ചു. യാതൊരു വിധത്തിലുള്ള മുറിവുകളും വൈദികന്റെ ശരീരത്തില്‍ കാണപ്പെട്ടിട്ടില്ല എന്നായിരുന്നു അവരുടെ സ്ഥിരീകരണം.

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചരിത്രത്തില്‍ ഇത്രയധികം ഡോക്ടര്‍മാരും അധികാരികളും സംഭവം നടന്നയുടനെതന്നെ പരിശോധന നടത്തിയത് ഇവിടെ മാത്രമായിരുന്നു. ചരിത്രത്തിലൊരു സുവര്‍ണ രേഖയായി മാറി ഈ സംഭവം

You must be logged in to post a comment Login