മുറിവേല്‍പ്പിക്കുന്ന ലോകത്ത് മുറിവുണക്കുന്നവരാകണം കത്തോലിക്കര്‍

മുറിവേല്‍പ്പിക്കുന്ന ലോകത്ത് മുറിവുണക്കുന്നവരാകണം കത്തോലിക്കര്‍

ടെക്‌സാസ്: വെറുപ്പിനും മനുഷ്യത്വരാഹിത്യത്തിനുമെതിരെയുള്ള മറുപടിയായി
കരുണയും സാന്ത്വനവുമേകുന്ന ശക്തിയായി കത്തോലിക്കര്‍ മാറണമെന്ന് ടെക്‌സാസിലെ ബിഷപ്പുമാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ടെക്‌സാസില്‍ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാര്‍ ഇക്കാര്യമറിയിച്ചത്.

പോലീസുകാര്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് ബിഷപ്പ് കെവിന്‍ ഫാറെല്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും ആശ്വാസവും സാന്ത്വാനവും അദ്ദേഹം തന്റെ ബ്ലോഗിലൂടെ അറിയിച്ചിരുന്നു.

എല്ലാ ജീവനും വിലപ്പെട്ടതാണ്. കറുത്തതായാലും വെളുത്തതായാലും, മുസ്ലീമോ, ക്രിസ്ത്യനോ, ഹിന്ദുവോ ആയാലും എല്ലാവരും ദൈവത്തിന്റെ മക്കളാണ്. എല്ലാ മനുഷ്യജീവനും വിലപ്പെട്ടതാണ്. ബിഷപ്പ് പറഞ്ഞു.

സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ദൈവം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിക്കട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാര്‍ മുഖമില്ലാത്ത ശത്രുക്കളല്ല. തങ്ങളുടെ സഹോദരീ സഹോദരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനു വേണ്ടി സ്വജീവന്‍ പോലും കൊടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നവരാണ് അവര്‍. സ്വന്തം ജീവന്‍ സുഹൃത്തിനു വേണ്ടി നല്‍കാന്‍ തയ്യാറാകുന്നതിനേക്കാള്‍ വലിയ സ്‌നേഹമൊന്നും ആര്‍ക്കും ഉണ്ടാവുകയില്ലയെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിച്ചുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായ ആര്‍ച്ച്ബിഷപ്പ് ജോസഫ് കേര്‍ട്ട്‌സ് പറഞ്ഞു.

You must be logged in to post a comment Login