മുസ്ലീം- ക്രിസ്ത്യന്‍; എത്യോപായില്‍ നിന്ന് ഒരു ഭായ് ഭായ് കഥ

മുസ്ലീം- ക്രിസ്ത്യന്‍; എത്യോപായില്‍ നിന്ന് ഒരു ഭായ് ഭായ് കഥ

അദ്വാ: അപൂര്‍വ്വമായ സാഹോദര്യസ്‌നേഹത്തിന്റെ പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ കഥയാണ് ഇത്. എത്യോപ്യായിലെ അദ്വായില്‍ നിന്നാണ് ഈ സംഭവം.

അദ്വായില്‍ ക്രൈസ്തവരും മുസ്ലീങ്ങളും ഒരുമിച്ചാണ് ദാരിദ്ര്യത്തിനെതിരെ പട പൊരുതുന്നത്. യുദ്ധങ്ങളും ക്ഷാമവും പിന്നിട്ട ഒരു ക്ഷാമപര്‍വത്തിന് ശേഷം പൊതുവായ ഒരു പ്രശ്‌നത്തെ നേരിടാന്‍ അവര്‍ ഒറ്റക്കെട്ടാകുന്നു. എത്യോപ്യായിലെ ഏറ്റവും നിരാശാജനകമായ ഭൂപ്രദേശമാണ് അദ്വാ. എരിത്രിയായുടെ അതിര്‍ത്തി കൂടിയാണിത്.

രാജ്യത്തെ 47 ശതമാനമാണ് മുസ്ലീം പ്രാതിനിധ്യം. ക്രൈസ്തവരാണ് കൂടുതലും. ഓര്‍ത്തഡോക്‌സ് പ്രൊട്ടസ്റ്റുവിഭാഗമാണ് അവര്‍. കത്തോലിക്കര്‍ വെറും രണ്ട് ശതമാനം മാത്രമാണ്.

സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന്റെ കഥയാണ് ഇവിടെയുള്ള ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍്ക്കും പറയാനുള്ളത്. വിദ്യാഭ്യാസം ഇക്കാര്യത്തില്‍ സുപ്രധാനമായ ഒരു പങ്കുവയ്ക്കുന്നു.

24 വര്‍ഷം മുമ്പ് ആരംഭിച്ച സലേഷ്യന്‍ സഭയുടെ കിഡെയ്ന്‍ മെഹ്രറ്റ് മിഷനാണ് ഇതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യമാണ് ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നതിലേക്ക് സഭാധികാരികളെ എത്തിച്ചത്. തങ്ങളുടെ ഭാവി മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. 1500 ഓളം വരും വിദ്യാര്‍ത്ഥികളുടെ എണ്ണം.

സിസ്റ്റര്‍ ലൗറ ഗിറോട്ടോയാണ് മിഷന്റെ സ്ഥാപക. എഴുപത്തിയാറ് കാരിയായ സിസ്റ്ററിനെ സഹായിക്കാന്‍ ആറ് സഹകന്യാസ്ത്രീകളുമുണ്ട്. മുസ്ലീങ്ങളും ക്രൈസ്തവരും തമ്മിലുള്ള സാഹോദര്യത്തിന്റെ ഉദാഹരണമായി സിസ്റ്റര്‍ ലൗറ പറയുന്നത് ഈശോയുടെ ജനനസംഭവം നാടകമായി അവതരിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ മുസ്ലീം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അനുവദിച്ചു എന്നതാണ്. ആട്ടിടയരും മാലാഖയും ഒക്കെ ആയത് മുസ്ലീം കുട്ടികളായിരുന്നു. ക്രൈസ്തവരുടെയും മുസ്സീങ്ങളുടെയും പൊതുആഘോഷങ്ങള്‍ ഇവിടെ ഒരുമിച്ചാണ് ആഘോഷിക്കുന്നത്.

വലിയൊരു ആശുപത്രി ഇവിടെ സ്ഥാപിക്കണമെന്നാണ് കന്യാസ്ത്രീമാരുടെ പുതിയ സ്വപ്നം.

You must be logged in to post a comment Login