മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇവിടെ ഏകോദരസഹോദരങ്ങള്‍

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇവിടെ ഏകോദരസഹോദരങ്ങള്‍

mosque-and-churchഇവിടെ ജനങ്ങള്‍ ആശങ്കയുടേയും പരിഭ്രാന്തിയുടേയും മുള്‍മുനയിലാണ് നില്‍ക്കുന്നത്. എന്നാല്‍ ഇവയൊന്നും തന്നെ മാലിയിലെ ജനങ്ങളുടെ ഐക്യവും കെട്ടുറപ്പും തകര്‍ക്കാന്‍ ഉതകുന്നതല്ല. സാമുദായിക അതിക്രമം മൂര്‍ച്ഛിക്കുമ്പോഴും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇവിടെ ഏകോദരസഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്. ‘ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലല്ല പ്രശ്‌നം. തീവ്രനിലപാടുകളുള്ള ഏതാനും വ്യക്തികള്‍ തമ്മില്‍ മാത്രമാണ്’മാലിയില്‍ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കാത്തലിക് റിലീഫ് സര്‍വ്വീസ് പ്രവര്‍ത്തകനായ നെജെക്ക് ഡി ഗൊയേജി പറഞ്ഞു.
ജോലിയില്ലാത്ത യുവജനങ്ങളെ തീവ്രവാദികള്‍ ആകര്‍ഷകമായ വേതനം വാഗ്ദാനം ചെയ്ത് തങ്ങളുടെ വഴിയിലേക്ക് ആകര്‍ഷിക്കുകയാണ്. പലയിടങ്ങളിലും അക്രമം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലാതായി വരുന്നു.
സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മാലിയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരസഹകരണത്തിലാണ് വര്‍ത്തിക്കുന്നത്. മാലിയില്‍ അക്രമത്തിനിരകളാകുന്നവരെ രക്ഷിക്കാന്‍ മുന്‍പന്തിയിലുള്ളതും ക്രിസ്ത്യാനികളാണ്. സര്‍ക്കാരുമായി സഹകരിച്ച് മാലിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയാണ് കാത്തലിക് റിലീഫ് സൊസൈറ്റി അംഗങ്ങള്‍.

You must be logged in to post a comment Login