മുസ്ലീങ്ങളുടെ മതപ്പരിവര്‍ത്തനം: യുഎസ് വാര്‍ത്ത തെറ്റെന്ന് ബംഗ്ലാദേശിലെ ക്രൈസ്തവസമൂഹം

മുസ്ലീങ്ങളുടെ മതപ്പരിവര്‍ത്തനം: യുഎസ് വാര്‍ത്ത തെറ്റെന്ന് ബംഗ്ലാദേശിലെ ക്രൈസ്തവസമൂഹം

ധാക്ക:  ബംഗ്ലാദേശില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഒമ്പതുല ക്ഷം മുസ്ലീങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചു എന്ന യുഎസ് ക്രൈസ്തവവാര്‍ത്ത ബംഗ്ലാദേശിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഉള്‍പ്പെടുന്ന ക്രൈസ്തവസമൂഹം നിഷേധിച്ചു. ബംഗ്ലാദേശില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും മുസ്ലീങ്ങള്‍ ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായുള്ള ക്രിസ്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇതനുസരിച്ച് 1.6 മില്യന്‍ ക്രൈസ്തവരാണ് ബംഗ്ലാദേശിലുള്ളത്. 90 ശതമാനം സുന്നി മുസ്ലീങ്ങളുള്ള രാജ്യത്ത് ഒരു ശതമാനം ക്രൈസ്തവപ്രാതിനിധ്യമുണ്ട് എന്നും ഇത് പറയുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നാണ് രാജ്യത്തെ കത്തോലിക്കാസഭയും പ്രൊട്ടസ്റ്റന്റ് സഭയും വ്യക്തമാക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ അരശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവപ്രാതിനിധ്യം എന്ന് ഇവര്‍ പറയുന്നു. അടിസ്ഥാനമില്ലാത്ത ഇത്തരം അവകാശവാദങ്ങള്‍, തുടര്‍ച്ചയായി പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലെ ക്രൈസ്തവസമൂഹത്തിന് കൂടുതല്‍ ദോഷം ചെയ്യുമെന്നും ഇത് തീവ്രവാദം വളര്‍ത്തുമെന്നും ധാക്ക അതിരൂപത ജസ്റ്റീസ് ആ്ന്റ് പീസ് കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ആല്‍ബര്‍ട്ട് തോമസ് പറഞ്ഞു.

You must be logged in to post a comment Login