മൂകഭാഷയില്‍ വിശുദ്ധ കുര്‍ബാന ചൊല്ലുന്ന വൈദികര്‍

മൂകഭാഷയില്‍ വിശുദ്ധ കുര്‍ബാന ചൊല്ലുന്ന വൈദികര്‍

മാഡ്രിഡ്: കത്തോലിക്കാസഭയിലെ ആരാധനക്രമങ്ങളുടെ കേന്ദ്രബിന്ദു ഉച്ചത്തിലുള്ള പ്രാര്‍ത്ഥനകള്‍ തന്നെയാണ്. വിശ്വാസപ്രമാണവും ജപമാലയും പോലെയുള്ള എല്ലാ പ്രാര്‍ത്ഥനകളും നമ്മള്‍ ഉച്ചത്തിലാണ് ചൊല്ലുന്നത്.

എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം കത്തോലിക്കര്‍ ബധിരരായിട്ടുണ്ട് പ്രത്യേകിച്ച് സ്‌പെയ്‌നില്‍.

സ്പാനീഷ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഡെഫ് മിനിസ്ട്രി യുടെ ദേശീയ ഡയറക്ടറാണ് ഫാ. സെര്‍ജിയോ ബുസാ. സുവിശേഷം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഫാ ബൂസായും ഏതാനും വൈദികരും മൂകഭാഷയിലുള്ള വിശുദ്ധ കുര്‍ബാനകള്‍ സ്‌പെയ്‌നിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ എല്ലാ ആഴ്ചകളിലും അര്‍പ്പിക്കാറുണ്ട്.

ബില്‍ബോയിലെ സാന്റിയാഗോ കത്തീഡ്രല്‍ ദേവാലയത്തിലാണ് ഫാ. ബൂസാ ആഴ്ച തോറും ദിവ്യബലി അര്‍പ്പിക്കുന്നത്. വിവിധ തോതിലുള്ള കേള്‍വി വൈകല്യമുള്ള മില്യന്‍ കണക്കിന് ആളുകള്‍ സ്‌പെയ്‌നില്‍ ഉണ്ടെന്നാണ് കണക്ക്.

സ്‌പെയ്‌നിലെ 24 പളളികളിലായി നടത്തുന്ന മൂകഭാഷയിലുള്ള കുര്‍ബാനകളില്‍ 1,250 വിശ്വാസികള്‍ സംബന്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ വിധത്തിലുമുള്ള ശുശ്രൂഷകളും ഇവിടെ നല്കിവരുന്നു.

സ്‌പെയ്‌നിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഡെഫ് മിനിസ്ട്രി. അമ്പതുവര്‍ഷമായി ബധിരര്‍ക്കുവേണ്ടി സഭ പ്രവര്‍ത്തിക്കുന്നു. 173 പേര്‍ ബധിരരുമായി ബന്ധപ്പെട്ട ശുശ്രൂഷകളുമായി പ്രവര്‍ത്തിക്കുന്നു.

You must be logged in to post a comment Login