മൂടിയിട്ട മുഖകാന്തി മങ്ങുമ്പോള്‍

മൂടിയിട്ട മുഖകാന്തി മങ്ങുമ്പോള്‍

mosesവചനം വിശുദ്ധരെപ്പോലും വെറുതെ വിടാറില്ലല്ലോ. മോസസ് ദൈവത്തെ മുഖാമുഖം കണ്ട വിശുദ്ധനാണ്. എങ്കിലും, അവന്‍ ഒരു വെറും മനുഷ്യനായിരുന്നു. ദൈവത്തിന്റെ മലയില്‍ നിന്നിറങ്ങിവരുമ്പോള്‍ അവന്റെ മുഖത്തെ തേജസ്സിലേക്കു നോക്കാനാവാതെ ജനം മുഖം തിരിച്ചു. അപ്പോഴാണ് മോസസ് തന്റെ മുഖത്തെ പ്രകാശത്തെക്കുറിച്ച് ബോധവാനാകുക.

ജനത്തെ ബുദ്ധിമുട്ടിക്കേണ്ടായെന്നു കരുതിയാണ് ആദ്യമൊക്കെ അയാള്‍ ഒരു മുഖാവരണമണിഞ്ഞുനടന്നത്. മലയില്‍ കയറുമ്പോള്‍ അഴിച്ചു വയ്ക്കും. ഇറങ്ങിപ്പോരുമ്പോള്‍ വീണ്ടും മൂടുപടമണിയും (പുറ. 34, 29-35). പിന്നീടെപ്പോഴോ, മലയിലെ നിമിഷങ്ങള്‍ മോസസിനെ ജ്വലിപ്പിക്കാതായിട്ടുണ്ടാവണം. തന്റെ മുഖത്തിന്‌ കാന്തി മങ്ങുന്നതറിഞ്ഞ് അയാള്‍ വ്യാകുലപ്പെട്ടു. ശോഭയറ്റ മുഖം ജനത്തിനുമുമ്പില്‍ തുറന്നുകാട്ടാനുള്ള മനസ്സിന്റെ വലിപ്പം മോസസിനില്ലായിരുന്നു. തന്റെ പ്രാര്തെഥനയില്‍ നിന്ന് അഗ്നി ഇറങ്ങിപ്പോയി എന്നു മാത്രമല്ല, ഇല്ലാത്ത മുഖശോഭയാണ് ഇന്നുവരെ താന്‍ മറച്ചുവച്ചത് എന്നു തന്നെയും ജനം ധരിച്ചുപോകും. എങ്കില്പ്പിന്നെ, മൂടുപടം ഇനി മാറ്റേണ്ടാതില്ലായെന്നു മോസസ് തീരുമാനിച്ചു. പൌലോസപ്പസ്തോലന്‍ കോറിന്ത്യോര്ക്കെ ഴുതിയ രണ്ടാം ലേഖനത്തില്‍ (3, 13) മോസസിന്റെ ഈ കൊച്ചു കാപട്യത്തെ ഓര്മ്മ പ്പെടുത്തുമ്പോഴൊക്കെ നെഞ്ചില്‍ ഒരു വെള്ളിടി പതിക്കുന്നുണ്ട്‌.
കര്ത്താ്വിന്റെ  അള്ത്താ്രയില്‍ ആദ്യമായി നടന്നുകയറിയപ്പോള്‍ മനസ്സില്‍ നിറഞ്ഞ നന്ദിയില്‍ വാക്കുകള്‍ ഇടറാതിരിക്കാന്‍ പ്രാര്ത്ഥിക്കുകയായിരുന്നു. ഇന്നു വീണ്ടും “അവര്‍”ക്കു മുമ്പില്‍ നില്ക്കു മ്പോള്‍ ‘അച്ചന്റെ പഴയ ഭക്തിയൊക്കെ പോയി’ എന്നാരും പറയരുതേയെന്ന് അറിയാതെ പ്രാര്ത്ഥി ച്ചുപോകുന്നു. അറിഞ്ഞോ അറിയാതെയോ കണ്‍0മിടറുമ്പോള്‍ ഭക്തിയുടെ ചിഹ്നമെന്ന് സ്വയം ആശ്വസിക്കുന്നു.
അന്നൊക്കെ ആത്മസുഹൃത്തിന് കത്തെഴുതുമ്പോള്‍ മനസ്സ് വാക്കുകള്ക്കു മീതേ നിറഞ്ഞൊഴുകി. വാക്കുകള്‍ കൈവിട്ടുപറക്കുന്ന പട്ടത്തിനുപിന്നാലെ കുട്ടികളേപ്പോലെ ചിറകുവിടര്ത്തുമ്പോള്‍ അവയെ ഒതുക്കി നിറുത്താന്‍ നന്നേ പാടുപെട്ടിരുന്നു. ഇന്ന് മനസ്സിലെ മണല്ക്കാടിന്റെ നിശബ്ദത മറച്ചു വയ്ക്കാന്‍ വാക്കുകള്‍ വെറുതെ പരതുകയാണ്.
പള്ളിയില്‍ നിന്നിറങ്ങിവരുന്ന സന്യാസിയുടെ മൌനം പണ്ടൊക്കെ ഉള്ളിലെ ദൈവത്തിന്റെ നിറവായിരുന്നു. ഇന്ന് സഹോദരനെ ഒഴിവാക്കാനായി ദീക്ഷിക്കുന്ന മൌനത്തിന്റെല പിന്നില്‍ ഇറങ്ങിപ്പോയ ദൈവത്തിന്റെ ശൂന്യതയാണ്.
ഒരിക്കല്‍ സഹയാത്രികയെ തൊട്ടത് വാക്കുകള്ക്ക് പറയാനാവാത്തത് പറയാനാണ്. ഇന്ന് ഒന്നും പറയാനില്ലാതായെന്ന് അറിയാതിരിക്കാന്‍ വെറുതെ ഒത്തിരിയേറെ തൊട്ടുതലോടുന്നു.
ആദ്യമൊക്കെ ഉള്ളില്‍ നിറയെ സ്നേഹത്തോടെ ടീച്ചര്‍ കുട്ടിയെ തല്ലിയപ്പോള്‍ നൊന്തത്‌ ടീച്ചര്ക്കാണ്. ഇപ്പോള്‍ സ്നേഹം തോന്നുന്നില്ലെങ്കിലും തല്ലുന്നു. കക്ഷം മാത്രം നോവുന്നു.
എഴുതിത്തുടങ്ങിയപ്പോള്‍, ആത്മാവില്‍ പ്രചോദനമായവ പങ്കുവയ്ക്കണമെന്ന ദാഹമായിരുന്നു. എല്ലാവരും അഭിനന്ദിച്ചു തുടങ്ങിയപ്പോള്‍ കൂടുതല്‍ പ്രശംസ കിട്ടാന്‍ മാത്രം വീണ്ടും വീണ്ടുമെഴുതുന്നു. ആത്മാവില്ലാത്ത വാക്കുകള്‍ അടഞ്ഞ ഹൃദയകവാടത്തിനു മുമ്പില്‍ ചിതറിക്കിടക്കുന്നു. ക്രിസ്തുവിന്റെ പ്രവാചകന്റെന അങ്കിയെന്നു ധ്യാനിച്ച്‌ ആദരവോടെയാണ്‌ സന്യാസ വസ്ത്രമണിഞ്ഞിരുന്നത്. ആദരവും അഭിവാദനവും കിട്ടാന്‍ വേറെ വഴിയില്ലല്ലോ എന്നു പരിതപിച്ച് ഇന്ന് വീണ്ടുമതണിയുന്നു.

മാനസാന്തരദിനങ്ങളില്‍ പ്രാര്ത്ഥെനാലയത്തില്‍ വച്ച് കരങ്ങള്‍ വിടര്ന്നു പോയത് ആകാശത്തേക്കു പറന്നുയര്ന്നണ ഹൃദയത്തില്‍ എത്തിപ്പിടിക്കാനായിരുന്നു. ഇന്ന് ജപാലയത്തില്‍ മനുഷ്യരുടെ മുമ്പില്‍ കൈ വിടര്ത്തു മ്പോള്‍ ജോഷ്വയും അഹറോനും ഇരുവശവും താങ്ങാനുണ്ടായിരുന്നെങ്കിലെന്ന്‍ ആശിച്ചുപോകുന്നു.
മഹാത്മജി പാവങ്ങളോട് പക്ഷപാതം കാട്ടിയാണ് പരുത്തിയുടുത്തത്. പാവങ്ങളുടെ ചുടലപ്പറമ്പിനുമീതേ സൗധം പണിയുന്നവര്‍ ഇന്നും പരുത്തിമാത്രമുടുത്ത് വോട്ടു ചോദിക്കുന്നു.
ആദ്യചൈതന്യത്തില്‍ ഉണര്ന്നൊരു സമൂഹം ദൈവാനുഭവത്തിന്റെി ആത്മനിറവ് പിന്തൈലമുറയ്ക്കുവേണ്ടി നിയമങ്ങളിലും അനുഷ്ഠാന വിധികളിലും സൂക്ഷിക്കുകയായിരുന്നു. ഇന്ന് പ്രാര്ത്ഥിനാലയത്തില്‍ ലിറ്റര്ജി യെക്കുറിച്ച് അമിതമായി ശഠിക്കുമ്പോള്‍ ആത്മാവിന്റെന ജ്വലനം നഷ്ടപ്പെട്ട പ്രാര്ത്ഥലനയുടെ തണുപ്പ് മൂടിവയ്ക്കപ്പെടുകയാണ്.
വിശുദ്ധിക്കായുള്ള ദാഹത്തിന്റെവ ചിഹ്നമായണിയുന്നവ പിന്നീടെപ്പോഴോ, അശുദ്ധിക്ക് മറയായി മാറുന്നു. മോസസിന്റെെ മുഖാവരണത്തിന് എന്നും നല്ല മാര്ക്കശറ്റാണ്.
ദൈവത്തിന്റെനമലയില്‍ നിന്നിറങ്ങി വരുമ്പോള്‍ മോസസ് തന്റൊ മുഖകാന്തിയെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല (പുറ:34,29 – 30).അവന്റെത മനസ്സ് ദൈവത്തിലേക്കാണ്, തന്നിലേക്കുതന്നെയല്ല, തിരിഞ്ഞിരുന്നത്. ജനം തന്റെോ മുഖം കണ്ടു വിസ്മയിച്ചപ്പോള്‍ അവന്റെേ മനസ്സും മെല്ലെ തന്നിലേക്കുതന്നെ തിരിഞ്ഞു. വിശുദ്ധിക്ക് അനിവാര്യമായ ആത്മ വിസ്മൃതി അവന് കളഞ്ഞുപോയി. പിന്നീട് ദൈവസന്നിധിയിലായിരുന്നപ്പോഴും അവന്റെി മനസ്സ് സ്വന്തം മുഖശോഭയെക്കുറിച്ച് വ്യഗ്രതയിലായി. ഒരിക്കല്‍ പാറയില്‍ നിന്നൊഴുക്കിയ ജലത്തിന്റെവ ക്രഡിറ്റ് സ്വന്തമാക്കിയതുപോലെ ഇപ്പോള്‍ മുഖത്തെ ദൈവീക തേജസ്സിലും മോസസ് സ്വയം അഭിമാനിക്കുകയാണ്. വിശുദ്ധിയുടെ മലയില്‍ നിന്നിറങ്ങുമ്പോള്‍ പോലും നിന്നെ പിടികൂടാന്‍ കെല്പുള്ള മനുഷ്യന്റെ സ്വന്തം ദുരഭിമാനം!
കര്ത്താനവുതന്നത് കര്ത്താവു തന്നെയെടുക്കുമ്പോള്‍ വീണ്ടും അവന് സ്തുതിപാടി വെറുതെ നഗ്നനായി നില്ക്കാന്‍ കഴിയുന്നവനാര്? ദൈവം സത്യം തന്നെയെങ്കില്‍ നിന്റെ തുറന്നുവയ്ക്കപ്പെടുന്ന ഇല്ലായ്മയിലും അവന്‍ മഹത്വപ്പെടുന്നു; യേശുവിന്റെത അന്ത്യവിലാപത്തിലെന്നപോലെ. മഹത്വത്തിന്റെു മലയില്‍ മാത്രമല്ല, ഗെത്സേമനിയില്‍ വിലപിക്കാന്‍ പോകുമ്പോഴും അവന്‍ ശിഷ്യന്മാരെ കൂടെ കൊണ്ടുപോയല്ലോ.
അപ്പോഴെന്താണ്? മൂടിയിട്ട മുഖകാന്തിമങ്ങുമ്പോള്‍ ഇനിയും മൂടിതന്നെയിടുക, അല്ലേ? അതോ, കാന്തിമങ്ങിയ മുഖം തുറന്നുകാട്ടാന്‍ നട്ടെല്ലുണ്ടോ? ഒരു വേള, അത് കൂടുതല്‍ ശോഭിതമായി കാണപ്പെട്ടേക്കാം.

 

രാജീവ് മൈക്കിള്.

You must be logged in to post a comment Login