മൂന്നര ലക്ഷം എല്‍ഇഡി ബള്‍ബുകളുമായി വല്ലാര്‍പാടം ബസിലിക്ക തിരുനാള്‍

മൂന്നര ലക്ഷം എല്‍ഇഡി ബള്‍ബുകളുമായി വല്ലാര്‍പാടം ബസിലിക്ക തിരുനാള്‍

കൊച്ചി: പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി   മൂന്നര ലക്ഷം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണു  വല്ലാര്‍പാടം പള്ളിയുടെ മുന്നിലെയും വശങ്ങളിലെയും ദീപാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

വഞ്ചി മുങ്ങിയ കഥ ഉള്‍പ്പെടെ പള്ളിയുടെ ചരിത്രവും മാതാവിന്റെ രൂപവും തുടങ്ങി 14 ചിത്രങ്ങള്‍ 18 അടി വീതിയും 24 നീളവുമുള്ള ഒറ്റ ബോര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. കംപ്യൂട്ടര്‍ സംവിധാനത്തിലാണു വെളിച്ചം നിയന്ത്രിക്കുന്നത്. പന്ത്രണേ്ടാളം നിറവിന്യാസങ്ങളും പതിനഞ്ചോളം ഡിസൈനുകളും ഉപയോഗിച്ചിട്ടുണ്ട്. ഇത്രയും എല്‍ഇഡി ബള്‍ബുകള്‍ ഒരാഘോഷത്തിന് ഒരുമിച്ചുപയോഗിക്കുന്നത് ഇതാദ്യമാണ്.

24നാണു പ്രധാന തിരുനാള്‍.

You must be logged in to post a comment Login