മൂന്നാം ലോകയുദ്ധഭീഷണിയെ പ്രതിരോധിക്കാന്‍ ഫ്രാന്‍സിസ്സ് പാപ്പയുടെ ആഹ്വാനം

മൂന്നാം ലോകയുദ്ധഭീഷണിയെ പ്രതിരോധിക്കാന്‍ ഫ്രാന്‍സിസ്സ് പാപ്പയുടെ ആഹ്വാനം

warവെടിയുണ്ടകളേറ്റ് തുളഞ്ഞ, മങ്ങിയ നിറമുള്ള സിമന്റു തേച്ച കമ്യൂണിസ്റ്റ് ഭരണകാലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങള്‍. വെടിയുണ്ടകള്‍ സമ്മാനിച്ച തുളകള്‍ സിമന്റു തേയ്ച്ചു മറച്ചിരിക്കുന്നു. ചായം പൂശാത്ത കെട്ടിടങ്ങളില്‍ പുതിയ സ്മന്റിന്റെ പാടുകള്‍ ഒരു തീരാവേദന കാണുന്നവര്‍ക്കുള്ളില്‍ ജനിപ്പിക്കുന്നു. നിരനിരയായുള്ള കെട്ടിടങ്ങള്‍ക്കു പുറമേ മിനുസ്സമുള്ള ഗ്ലാസിനാലും സ്റ്റീലിനാലും നിര്‍മ്മിച്ച വ്യാപാര കേന്ദ്രങ്ങള്‍ അങ്ങിങ്ങായി തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റിക്കിടക്കുന്ന ഹൈവേ ബൈപ്പാസുകളുടെ നടുവില്‍ പൂക്കള്‍ക്കൊണ്ട് അലംകൃതമായ ശവക്കല്ലുകള്‍. ബോസ്‌നിയ-ഹെര്‍സിഗോനിയയില്‍ 1992-1995 കാലഘട്ടത്തില്‍ 100,000 പേരുടെ മരണത്തിനും മില്യന്‍ ആളുടെ പാലായനത്തിനും ഇടയാക്കിയ യുദ്ധത്തിന്റെ ബാക്കി പത്രമാണിത്. മാര്‍പാപ്പ ഈ രാജ്യങ്ങളുടെ സന്ദര്‍ശനത്തിലാണ് ഇപ്പോള്‍.

 

ഭയത്തെയും വേര്‍തിരിവിനെയും കലഹത്തെയും അകറ്റി സമാധാനത്തിനു വേണ്ടിയും ദൈവകരുണയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് തീവ്രമായ ആഗ്രഹം എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവണമെന്ന് ഫ്രാന്‍സിസ് പാപ്പ ബോസ്‌നിയ-ഹെര്‍സിഗോനിയ സന്ദര്‍ശന വേളയില്‍ പറഞ്ഞു.
സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ സമാധാനമായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. എന്നാല്‍ മനുഷ്യരില്‍ നിന്നും പിശാചുക്കളില്‍ നിന്നും അവിടുത്തെ ആഗ്രഹത്തിന് നിരന്തരം ക്ഷതമേറ്റു കൊണ്ടിരുന്നു, പാപ്പ കൂട്ടിച്ചേര്‍ത്തു.
‘ലോകം ഇന്ന് ചെറിയരീതിയില്‍ മൂന്നാം ലോക മഹായുദ്ധത്തില്‍ കൂടി കടന്നു പോവുകയാണ്. ഇതൊരു നഗ്നസത്യമാണ് ‘ രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പിന്റെ വിമോചനത്തിനായി നോര്‍മാണ്ടിയല്‍ കാലു കുത്തിയ ഐക്യ ശക്തികളുടെ 71-ാം വാര്‍ഷികാഘോഷത്തില്‍ പറഞ്ഞു.
എന്നാല്‍ സമാധാനത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ആഹ്വാനം മേഘങ്ങള്‍ക്കിടയില്‍ മറയുകയാണ്. ബാല്‍ക്കന്‍ പ്രദേശത്ത് 60,000 ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ തലസ്ഥാനത്തെ കൊസീവോ സ്‌പോര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട കുര്‍ബാന മദ്ധ്യേയാണ് പാപ്പ ഇക്കാര്യമറിയിച്ചത്.
യുദ്ധമെന്നാല്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആയിരിക്കും. ബലം ഉപയോഗിച്ച് ആളുകളെ വീടുകളില്‍ നിന്നും ഇറക്കി വിടുക, ഭവനങ്ങളും തെരുവുകളും ഫാക്ടറികളും തകര്‍ക്കുക എന്നൊക്കെയാണ്. എല്ലാറ്റിനുമുപരി യുദ്ധമെന്നാല്‍ പിച്ചിച്ചീന്തുന്ന എണ്ണമറ്റ ജീവനുകളാണ്, പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരു വശത്ത് യുദ്ധം പ്രഖ്യാപിച്ച് പണമുണ്ടാക്കുന്നവര്‍, മറുവശത്ത് സമാധാനം സ്ഥാപിക്കുവാന്‍ പരിശ്രമിക്കുന്നവര്‍. യേശുവിന്റെ വാക്കുകള്‍ ശ്രവിച്ച് സമാധാനം കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുമെന്നും പാപ്പ പറഞ്ഞു. സമാധാനം പ്രഖ്യാപിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുമെന്ന് ദൈവം പറഞ്ഞിട്ടില്ല. കാരണം, എല്ലാവരും സമാധാനം പ്രഘോഷിക്കുവാന്‍ കഴിവുള്ളവരാണ്, അദ്ദേഹം പറഞ്ഞു. സമാധാനം സ്ഥാപിക്കുക എന്നാല്‍ നീതി പ്രവര്‍ത്തിയില്‍ കൊണ്ടുവരുകയെന്നാണ്. അതിന് ക്ഷമയും അനുഭവജ്ഞാനവും പിന്‍തിരിഞ്ഞോടാതിരിക്കുവാനുള്ള മനക്കരുത്തുമാണ് വേണ്ടത് പാപ്പ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇവിടുത്തെ കുട്ടികളില്‍ പ്രതീക്ഷയുടെ നിഴലാട്ടം കാണുന്നുണ്ട്’, രാവിലെ സര്‍ക്കാരും മത നേക്കാളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ പാപ്പ പറഞ്ഞു.

 .

You must be logged in to post a comment Login