മൂന്നു രാജാക്കന്മാരുടെ പുറകെ ഈശോയെ തേടി..

നാഗ്പ്പൂര്‍: രക്ഷകനായ ഈശോയുടെ പിറവി അറിഞ്ഞ് മൂന്ന് രാജാക്കന്മാര്‍ അവിടുത്തെ തേടിയെത്തിയതുപോലെ ആ രാജാക്കന്മാരുടെ വഴിയെ സഞ്ചരിക്കുകയാണ് സിസ്റ്റര്‍ സുമന്‍ ടിങായും സിസ്റ്റര്‍ ആശ്രിതയും പുഷ്പാ സിംങും. ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍ അംഗങ്ങളാണ് കന്യാസ്ത്രീമാര്‍.

തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവരെ സഹായിക്കുകയും വിദ്യാഭ്യാസം നല്കുകയും ചെയ്യുക. കന്യാസ്ത്രീമാര്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉത്തരവാദിത്ത്വങ്ങള്‍ ഇതാണ്. ഇത്തരത്തിലുള്ള കുട്ടികളെ തേടിയുള്ള തങ്ങളുടെ യാത്രകളെ അവര്‍ ഉപമിക്കുന്നത് മൂന്നുരാജാക്കന്മാരോട്.

ദരിദ്രരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളില്‍ ഞങ്ങള്‍ കണ്ടെത്തുന്നത് ഈശോയെ തന്നെയാണ്. ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത അവരോട് ഞങ്ങള്‍ ക്രിസ്തുവിനെക്കുറിച്ച് പറയും. ഏറ്റവും സങ്കടകരമായ കാര്യം ഈ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോലും പോകാനുള്ള അവസരം ലഭിക്കുന്നില്ല എന്നതാണ്. കുട്ടികളുടെ പുഞ്ചിരിയും നിഷ്‌ക്കളങ്കമായ ഇടപെടലുകളും തങ്ങളെ ഏറെ ആകര്‍ഷിക്കുന്നതായും ഇവര്‍സാക്ഷ്യപ്പെടുത്തുന്നു.

You must be logged in to post a comment Login