മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെത്രാന്‍ സ്ഥാനാരോഹണത്തിനൊരുങ്ങി ചൈന

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെത്രാന്‍ സ്ഥാനാരോഹണത്തിനൊരുങ്ങി ചൈന

download (2)ചൈനയില്‍ മൂന്നു വര്‍ഷത്തിനു ശേഷം പുതിയ ബിഷപ്പ് സ്ഥാനോരിഹതനാകും. ഓഗസ്റ്റ് 4-ാം തീയ്യതി ഫാ. ജോസഫ് സാങ്ങ് യിന്‍ലിനാണ് ഹന്നാന്‍ പ്രോവിന്‍സിലെ അനിയാങ്ങ് ബിഷപ്പായി സ്ഥാന മേറ്റെടുക്കുന്നത്. ജൂണ്‍ 2014ല്‍ ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം പുന:സ്ഥാപിച്ചതിനു ശേഷം നടക്കുന്ന ആദ്യത്തെ സ്ഥാനാരോഹണ ചടങ്ങാകുമിത്. മാത്രമല്ല, പൊതുവായി സ്ഥാനാരോഹണം നടത്തുന്ന ആദ്യത്തെ ചൈനീസ് മെത്രാനും. മാര്‍ച്ച് 2013ല്‍ ഫാന്‍സിസ് പാപ്പ സ്ഥാനാരോഹിതനായതിനു ശേഷം മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന ആദ്യത്തെ ചൈനീസ് മെത്രാന്‍ എന്ന പ്രത്യേകതയും ഫാ. സാങ്ങിന്റെ ചടങ്ങിനുണ്ട്. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആര് നേതൃത്വം വഹിക്കും എന്നതിനെക്കുറിച്ച് തീരുമാനമായില്ല എന്ന് ഫാ. സാങ്ങ് പറഞ്ഞു. വത്തിക്കാന്‍ അംഗീകരം ലഭിക്കാത്ത മെത്രാന്റെ സാന്നിധ്യം കമ്യൂണിസ്റ്റ് പാര്‍ട്ടി എത്രമാത്രം സഭയെ പരിധിയില്‍ നിറുത്തുന്നു എന്നതിന്റെ തെളിവാണ്. ചടങ്ങില്‍ നിയവിരുദ്ധമായി ഏതെങ്കിലും മെത്രാന്‍ സന്നിഹിതനായാല്‍ അത് ചൈന-വത്തിക്കാന്‍ ബന്ധത്തെയാണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഔദ്യോഗിക വൃന്ദങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login